റാഷ്ഫോർഡിനെ ഓർമപ്പെടുത്തിയ ആഘോഷവുമായി ബുമ്ര..

റാഷ്ഫോർഡിനെ ഓർമപ്പെടുത്തിയ ആഘോഷവുമായി ബുമ്ര..
(Pic credit :Twitter )

ക്രിക്കറ്റ്‌ ലോകക്കപ്പ് അതിന്റെ ആവേശത്തിൽ എത്തിയിരിക്കുകയാണ്. ഓരോ ടീമുകളും തങ്ങളുടെ രണ്ടാം റൗണ്ടിൽ മത്സരത്തിലേക്ക് എത്തി കഴിഞ്ഞു. ഇപ്പോൾ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു ആഘോഷമാണ്.

ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിന് ഇടയിലാണ് സംഭവം. ഇന്ത്യക്ക് വേണ്ടി ബുമ്ര പന്ത് എറിയുകയാണ്. അഫ്ഗാനിസ്ഥാൻ ഓപ്പനർ ഇബ്രാഹിം സാദ്രന്റെ എഡ്ജ് എടുത്തു കെ എൽ രാഹുലിന് ക്യാച്ച് നൽകി ബുമ്ര മടങ്ങി.എന്നാൽ ബുമ്ര ഈ വിക്കറ്റ് ആഘോഷിച്ചത് തന്റെ നെറ്റിയിലേക്ക് തന്റെ വിരൽ ചൂണ്ടി കൊണ്ടായിരുന്നു.

ഈ ഒരു ആഘോഷം കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡ് തരംഗമാക്കിയതാണ്. ഈ സീസണിൽ എന്നാൽ കഴിഞ്ഞ സീസണിലെ ഫോം രാഷ്‌ഫോഡിന് തുടരാനും കഴിഞ്ഞിട്ടില്ല.

Join our whatsapp group