പാകിസ്ഥാനെതിരെ ഗിൽ കളിക്കാനുള്ള സാധ്യതകൾ ഏറുന്നു..

പാകിസ്ഥാനെതിരെ ഗിൽ കളിക്കാനുള്ള സാധ്യതകൾ ഏറുന്നു..
(Pic credit :Twitter )

ഏകദിന ലോകക്കപ്പിൽ ഗില്ലിന്റെ അരങ്ങേറ്റത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരാൻ സാധ്യതയില്ല.ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചേക്കുമില്ല.

ചെന്നൈയിൽ ഹോസ്പിറ്റലിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടു ഹോട്ടലിലേക്ക് മാറിയിരുന്നു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഗിൽ അഹമ്മദാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. താരം കായികക്ഷമത വീണ്ടും എടുക്കാനുള്ള കഠിനാധ്വാനത്തിലാണ്.

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുന്നേ കായികക്ഷമത വീണ്ടും എടുത്താൽ ഗിൽ ആ മത്സരത്തിൽ കളിച്ചേക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ഗില്ലിന്റെ ലോകക്കപ്പ് അരങ്ങേറ്റത്തിന് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്.

Join our WhatsApp group