അയാൾ ഏകദിന ക്രിക്കറ്റിൽ അത്രമേൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ!!
ഫാബ് 4 ലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് താരം വിരാട് കോഹ്ലി തന്നെയാണ്. എന്നാൽ കോഹ്ലിക്ക് പിന്നിൽ ഫാബ് 4 ലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് കളിക്കാരനായി റൂട്ടിനെ രേഖപെടുത്താനാണ് എനിക്കിഷ്ടം. ടെസ്റ്റ് ഫോർമാറ്റിൽ സെഞ്ച്വറികൾ അടിച്ചു കൂട്ടുമ്പോഴും അയാളുടെ ലിമിറ്റഡ് ഓവർ സ്കിൽസിനെ പറ്റി പല ക്രിക്കറ്റ് ചർച്ചകളിലും വിമർശനാത്മകമായി പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷെ അയാൾ കളിച്ച ഇന്നിങ്സുകളുടെ ഹൈലൈറ്റസൊ അയാളുടെ ലിമിറ്റഡ് ഓവർ സ്റ്റാറ്റുകളോ ചുമ്മാ പരിശോധിച്ചാൽ അറിയാം അയാൾ എത്രത്തോളം മികച്ചവനാണെന്ന്.ഇന്ന് ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇംഗ്ലീഷ് ബാറ്ററായി അയാൾ മാറിയതും ഈ മികവിന്റെ ഫലം തന്നെയല്ലേ.2019 ലെ ലോകക്കപ്പിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെയാണ് അയാൾ തുടങ്ങിയിരിക്കുന്നത്.
ലോകക്കപ്പിന് മുന്നേയുള്ള ഏകദിന പരമ്പരകളിൽ എല്ലാം മോശം പ്രകടനം നടത്തിയിട്ടും, കൃത്യമായ സമയങ്ങളിൽ കൃത്യമായ റൺസുകൾ റൂട്ട് കണ്ടെത്തുകയാണ്.ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ രണ്ടാമത്തെ താരം,ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഏകദിന കരിയർ.
റൂട്ട് തന്റെ മികവ് തുടർന്നാൽ ഇംഗ്ലണ്ട് ലോകക്കപ്പിൽ മികച്ച രീതിയിൽ തന്നെ മുന്നേറുമെന്നത് ഉറപ്പാണ്.ലോകക്കപ്പ് നിലനിർത്താൻ റൂട്ടിലൂടെ ഇംഗ്ലണ്ടിന് സാധിക്കട്ടെ.