സെമി സാധ്യതകൾ നിലനിർത്തി അഫ്ഗാനിസ്ഥാൻ..
സെമി സാധ്യതകൾ നിലനിർത്തി അഫ്ഗാനിസ്ഥാൻ..
സെമി സാധ്യതകൾ നിലനിർത്തി അഫ്ഗാനിസ്ഥാൻ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ അത്ഭുത പ്രകടനങ്ങളാണ് അഫ്ഗാനിസ്ഥാൻ കാഴ്ച വെക്കുന്നത്. പല വമ്പൻ ടീമുകൾക്കും സ്ഥിരത പോലും നഷ്ടപെട്ടപ്പോൾ മികവിൽ നിന്ന് മികവിലേക്ക് അഫ്ഗാൻ ഉയരുകയാണ്. നിലവിൽ ഈ ലോകക്കപ്പിലെ തങ്ങളുടെ മൂന്നാമത്തെ വിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരിക്കുകയാണ് .ശ്രീലങ്കയേ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ തോല്പിച്ചത്.
ടോസ് നേടിയ അഫ്ഗാൻ നായകൻ ഹസ്മതുല്ല ഷാഹിദി ശ്രീലങ്കയേ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.മികച്ച തുടക്കങ്ങൾ ലഭിച്ചിട്ടും ശ്രീ ലങ്ക താരങ്ങൾക്ക് അത് മുതലാക്കാൻ കഴിയാതെ പോയതോടെ 49.2 ഓവറിൽ 241 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. അഫ്ഗാൻ വേണ്ടി ഫാറൂഖി നാല് വിക്കറ്റ് സ്വന്തമാക്കി.46 റൺസ് നേടിയ നിസ്സാങ്കയാണ് ശ്രീലങ്കൻ ടോപ് സ്കോർർ.
മറുപടി ബാറ്റിങ്ങിൽ പൂജ്യത്തിന് ഗുർബാസ് പുറത്തായെങ്കിലും കൃത്യമായ കൂട്ടുകെട്ടുകളോടെ അഫ്ഗാൻ മുന്നേറി. ഒടുവിൽ നായകൻ ഷാഹിദിക്ക് ഒപ്പം അസമത് കൂടി ഒന്നിച്ചതോടെ അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം.73 റൺസ് നേടിയ അസമതുള്ള ഒമർസായിയാണ് അഫ്ഗാനിസ്ഥാൻ ടോപ് സ്കോർർ.