ബാറ്റിങ്ങിൽ നിരാശനാക്കി എങ്കിലും രോഹിത് ഒരു ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി..

ബാറ്റിങ്ങിൽ നിരാശനാക്കി എങ്കിലും രോഹിത് ഒരു ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി..
(Pic credit :Twitter )

ക്യാപ്റ്റനായി ആദ്യ ഏകദിന ലോകകപ്പ് കളിക്കുന്ന രോഹിത് ശർമ ഇന്നത്തെ മത്സരത്തിലൂടെ പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.ഇന്നത്തെ മത്സരത്തിൽ നായകനായി ഇറങ്ങിയതോടെ ഐ സി സി ഇവന്റുകളിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് ആണ് രോഹിത് ശർമയുടെ പേരിലായിരിക്കുന്നത്.

1999 ലോകക്കപ്പിൽ ഇന്ത്യൻ നായകനായിരുന്ന മുഹമ്മദ്‌ അസ്ഹറുദീന്റെ റെക്കോർഡാണ് രോഹിത് ശർമ മറികടന്നത്.99 വേൾഡ്ക്കപ്പിൽ അസ്ഹറുദീന്റെ പ്രായം 36 വർഷവും 124 ദിവസവുമായിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിനിറങ്ങിയ രോഹിത്തിന്റെ പ്രായം 36 വർഷവും 161 ദിവസവുമാണ്.

ബാറ്റിംഗിൽ നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും 0(6) പ്രായത്തിന്റെ കാര്യത്തിൽ റെക്കോർഡ് നേടാൻ രോഹിത്തിനു സാധിച്ചു.

Rohit Sharma becomes the oldest Indian captain in men's ICC events.

36y 161d - Rohit Sharma in 2023

36y 124d - Md Azharuddin in 1999

34y 268d - MS Dhoni in 2016

34y 71d - Rahul Dravid in 2007

34y 56d - S Venkataraghavan in 1979