നാണകേടിന്റെ റെക്കോർഡുമായി ഇംഗ്ലീഷ് നായകൻ ജോസ് ബറ്റ്ലർ, ഇതിലും മോശം ബാറ്റർ ഇന്ത്യയിൽ കളിച്ചിട്ടില്ല....

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വളരെ മോശം ഫോമിലാണ് ഇംഗ്ലണ്ട്.ഇനിയുള്ള മത്സരങ്ങൾ ജയിച്ചു ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനാവും അവരുടെ ശ്രമം. എന്നാൽ ക്യാപ്റ്റൻ ബറ്റ്ലറിന്റെ പ്രകടനം അവർക്ക് തീർത്തും നിരാശയാണ് സമ്മാനിക്കുന്നത്.
ഈ ലോകക്കപ്പിൽ ഇത് വരെ ഒരു ഫിഫ്റ്റി സ്വന്തമാക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.8 മത്സരങ്ങളിൽ നിന്ന് 111 റൺസ് മാത്രമാണ് അദ്ദേഹം ഇത് വരെ സ്വന്തമാക്കിയത്. ഇപ്പോൾ ഒരു മോശം റെക്കോർഡ് കൂടി അദ്ദേഹത്തിന്റെ പേരിൽ കുറിക്കപെട്ടിരിക്കുകയാണ്.
കുറഞ്ഞത് 15 ഏകദിന ഇന്നിങ്സുകൾ എങ്കിലും ഇന്ത്യയിൽ കളിച്ച ടോപ് 7 പൊസിഷനിൽ ഇറങ്ങുന്ന താരങ്ങളിൽ ഏറ്റവും മോശം ബാറ്റിംഗ് ശരാശരി എന്നതാണ് ഈ റെക്കോർഡ്. ഇന്ത്യയിൽ 15 ഏകദിന ഇന്നിങ്സുകൾ ബാറ്റ് ചെയ്ത ബറ്റ്ലർ സ്വന്തമാക്കിയത് വെറും 194 റൺസ് മാത്രമാണ്.12.93 ആണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി