ഗില്ലിയും സ്‌ക്വാഷ് ബോളും, പിന്നെ തന്റെ അവസാന ലോകകപ്പ് ഇന്നിങ്‌സും..
ആദം ഗിൽക്രിസ്റ്റ് ലോകകപ്പ് ഫൈനലുകളിലെ ഭരിച്ചവനാണ്. ഓസ്ട്രേലിയ ജയിച്ച മൂന്നു ലോകകപ്പ് ഫൈനലുകളിലും ഗില്ലി ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഇതിൽ 2007 ലോകക്കപ്പ് ഫൈനലിൽ ഗില്ലി നേടിയ സെഞ്ച്വറിയായിരിക്കും ഗില്ലിക്കും ഓസ്ട്രേലിയ ആരാധകർക്കും ഒരേ പോലെ ഇഷ്ടപെട്ടതും.
2007 ലോകകപ്പ്, ടൂർണമെന്റിൽ തന്റെ പ്രതിഭക്ക് ഒത്ത പ്രകടനം അത് വരെ ഗില്ലിക്ക് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഫൈനലിന് മുന്നേ കളിച്ച ഒൻപത് മത്സരങ്ങളിൽ ഗില്ലിയുടെ സ്കോർ ഇങ്ങനെയായിരുന്നു.46,57,42 എന്നീ സ്കോറുകൾ ഗ്രൂപ്പ് സ്റ്റേജിൽ കുറിച്ച ഗില്ലിക്ക് ഇതേ ഫോം സൂപ്പർ 8 ൽ തുടരാൻ കഴിഞ്ഞില്ല.
7,59,27,34,30,1,. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ കഴിയാത്ത ഒരു കൂട്ടം ഇന്നിങ്സുകളുമായി ഗില്ലി സെമിയിലേക്ക്.സെമിയിലും ദക്ഷിണ ആഫ്രിക്കക്കെതിരെ 1 റൺസുമായി ഗില്ലി മടങ്ങിയെങ്കിലും ഓസ്ട്രേലിയ തുടർച്ചയായ നാലാമത്തെ ഫൈനലിലേക്ക്.
ഫൈനലിൽ ആദം ഗിൽക്രിസ്റ്റ് എന്നാ വിശ്വ വിഖ്യാത വിക്കറ്റ് കീപ്പർ ഓപ്പണിങ് ബാറ്ററുടെ വൺ മാൻ ഷോക്കാണ് ബ്രിഡ്ജ് ടൗൺ സാക്ഷ്യം വഹിച്ചത്.104 പന്തിൽ 149 റൺസ്.8 കൂറ്റൻ സിക്സറുകൾ 13 ബൗണ്ടറികളുമാണ് ഗില്ലി അന്ന് അടിച്ചു കൂട്ടിയത്. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇന്നും ഇതാണ്.
മികച്ച തുടക്കം ലഭിച്ച ഇന്നിംഗ്സുകളിൽ നിന്ന് കൂറ്റൻ സെഞ്ച്വറി നേടാൻ ഗില്ലിയേ സഹായിച്ച ആ സ്‌ക്വാഷ് ബോളും ഒരു ക്രിക്കറ്റ് ആരാധകരും മറന്നു കാണാൻ ഇടയില്ല.തന്റെ ഗ്ലോവ്സിന്റെ അകത്താണ് അദ്ദേഹം ഈ സ്‌ക്വാഷ് ബോൾ വെച്ചിരുന്നത്. മികച്ച ഗ്രിപ്പ് കിട്ടാൻ വേണ്ടി ബാറ്റിംഗ് കോച്ചിന്റെ ഉപദേശ പ്രകാരമാണ് ഗില്ലി അന്ന് സ്‌ക്വാഷ് ബോൾ ഉപയോഗിച്ചത്.
16 days to go for world cup