ഇംഗ്ലണ്ട് ലോകക്കപ്പ് നിലനിർത്തുമെന്ന് ഇംഗ്ലീഷ് ഇതിഹാസ താരം..
ഇംഗ്ലണ്ട് ലോകക്കപ്പ് നിലനിർത്തുമെന്നും പോൾ കോളിങ്വുഡ്. മത്സരം ശേഷം നടന്ന സ്റ്റാർ സ്പോർട്സിന്റെ പോസ്റ്റ് മാച്ച് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ട് ഈ ലോകക്കപ്പ് നേടും.2019 ലോകക്കപ്പിലും കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിലും അവർക്ക് ഇത് പോലെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.19 ൽ ശ്രീലങ്കയോടും കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിൽ അയർലാണ്ടിനോടും ഇംഗ്ലണ്ട് തോൽവി രുചിച്ചു.
അത് കൊണ്ട് തന്നെ തുടർന്നുള്ള മത്സരങ്ങൾ ജീവൻമരണ പോരാട്ടമായിരുന്നു. അതെല്ലാം വിജയിച്ചു അവർ കിരീടം നേടിയതുമാണ്.2017 മുതൽ മനോഹരമായ ക്രിക്കറ്റ് തന്നെയാണ് അവർ കാഴ്ചവെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ശനിയാഴ്ച സൗത്ത് ആഫ്രിക്കക്കെതിരെയാണ്.