കോഹ്ലിയുടെ 50 മത്തെ സെഞ്ച്വറിയിൽ മുങ്ങി പോയ ശ്രെയസിന്റെ തകർപ്പൻ സെഞ്ച്വറിയും, ഒപ്പം ഒരുപിടി റെക്കോർഡുകളും.

(Pic credit:Espncricinfo )

കോഹ്ലിയുടെ 50 മത്തെ സെഞ്ച്വറിയിൽ മുങ്ങി പോയ ശ്രെയസിന്റെ തകർപ്പൻ സെഞ്ച്വറിയും, ഒപ്പം ഒരുപിടി റെക്കോർഡുകളും.

ഈ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ പഴി കേട്ട താരങ്ങളിൽ ഒരാളാണ് ശ്രെയസ് അയ്യർ.ഒരു വേള ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വന്നത് തുടർച്ചയായ നാല് ഫിഫ്റ്റികൾ അടിച്ചു കൊണ്ടാണ്.

മാത്രമല്ല ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മധ്യനിര താരം (4-7) ശ്രെയസ് അയ്യറാണ്.500 റൺസ് മധ്യനിരയിൽ ഇറങ്ങി ഒരു ലോകക്കപ്പിൽ സ്വന്തമാക്കിയ ഒരേ ഒരു താരം.അഞ്ചു തവണയാണ് മധ്യനിരയിൽ ഇറങ്ങി അദ്ദേഹം 5 50+ സ്കോർ ചെയ്തത്.

ഒരു ലോകക്കപ്പിൽ രണ്ട് സെഞ്ച്വറി നേടുന്ന ഒരേ ഒരു ഇന്ത്യൻ മധ്യനിര താരവും ശ്രെയസ് അയ്യറാണ്.മധ്യനിരയിൽ ഇറങ്ങി ഒരു ലോകക്കപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സ്(24) സ്വന്തമാക്കിയതും അയ്യർ തന്നെയാണ്.ഒരു ലോകക്കപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ ഇന്ത്യൻ ബാറ്ററും അയ്യർ തന്നെ.ഇത് എല്ലാം അദ്ദേഹം സെമിയിൽ സ്വന്തമാക്കിയ നേട്ടങ്ങൾ.

Join our whatsapp group