കോഹ്ലിയെ മറികടന്നു സൂസി ബേയ്റ്റ്സ്..
ലോകക്കപ്പിന് ഇടയിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ വിരാട് കോഹ്ലിയെ മറികടന്നു ന്യൂസിലാൻഡ് വനിതാ സൂപ്പർ താരം സൂസി ബേയ്റ്റ്സ്.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്നവരുടെ ലിസ്റ്റിൽ വിരാട് കോഹ്ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൂസി ബേയ്റ്റ്സ് ഈ നേട്ടത്തിൽ എത്തി ചേർന്നത്. മാത്രമല്ല അന്താരാഷ്ട്ര വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യത്തെ വനിതയായും ബേയ്റ്റ്സ് മാറി.
തിങ്കളാഴ്ച രാവിലെ സൗത്ത് ആഫ്രിക്കൻ വനിതകൾക്ക് എതിരെ നടന്ന മത്സരത്തിലാണ് കിവീസ് താരം ഈ നേട്ടത്തിൽ എത്തിയത്.സൂസി ബേയ്റ്റ്സ് 4000 റൺസ് തികച്ചുവെങ്കിലും മത്സരം ജയിക്കാൻ ന്യൂസിലാൻഡ് വനിതകൾക്ക് കഴിഞ്ഞില്ല.11 റൺസിനായിരുന്നു ന്യൂസിലാൻഡ് വനിതകളുടെ തോൽവി.
ബേയ്റ്റ്സ് 42 പന്തിൽ 45 റൺസുമായി പുറത്തായി.കരിയറിൽ ഇത് വരെ 146 ഇന്നിങ്സുകളിൽ നിന്ന് 4021 റൺസാണ് ബേയ്റ്റ്സ് സ്വന്തമാക്കിയത്.കോഹ്ലിയാകട്ടെ 4008 റൺസുമാണ് സ്വന്തമാക്കിയത്.