2018 ന്ന് ഏകദിനത്തിൽ ഒരു മത്സരത്തിൽ ഇത്രക്ക് മോശം ഫീൽഡിങ് നടത്തിയ വേറെ ടീമില്ല..
ലോകകപ്പ് ക്രിക്കറ്റിലേക്ക് വരുമ്പോൾ ഓസ്ട്രേലിയ തന്നെയാണ് രാജാക്കന്മാർ. അത് കൊണ്ട് തന്നെ ഓരോ ലോകകപ്പ് എത്തുമ്പോഴും അവരെ ഫേവറിറ്റുകളായി ക്രിക്കറ്റ് നിരീക്ഷകർ പ്രഖ്യാപിക്കുന്നത് അത് കൊണ്ടാണ്. എന്നാൽ ഈ ലോകക്കപ്പിൽ ഇത് വരെ ആ പഴയ ഓസ്ട്രേലിയയുടെ പോരാട്ട വീര്യം കാണാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയേ 2 റൺസിന് 3 വിക്കറ്റ് നിലയിലേക്ക് കൂപ്പുകുത്തിച്ചപ്പോ ഓസ്ട്രേലിയ ആ മത്സരം ജയിക്കുമെന്ന് കരുതിയതാണ്. എന്നാൽ രാഹുലും കോഹ്ലിയും മത്സരം ഇന്ത്യയുടെതാക്കി മാറ്റി. എന്നാൽ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലും മോശം പ്രകടനം തന്നെയാണ് ഓസ്ട്രേലിയ നടത്തികൊണ്ടിരിക്കുനത്.
ലോകക്കപ്പ് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള മോശം ഫീൽഡിങ്ങാണ് ഓസ്ട്രേലിയ കാഴ്ച വെച്ചത്.2018 ന്നും ഇന്നത്തെ മത്സരത്തിനും ഇടയിൽ ഒരൊറ്റ തവണ മാത്രമേ 6 ക്യാച്ചുകൾ ഒരു ടീം നിലത്തിട്ടത്. 2022 ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയെയും പിന്നെ ഇന്ന് ഒരിക്കൽ കൂടി ഓസ്ട്രേലിയും. മോശം ഫീൽഡിങ് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ലോകക്കപ്പിൽ ഓസ്ട്രേലിയ അധികം ഭാവി കണ്ടേക്കില്ല.