ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബൗളേറായി അറ്റ്കിൻസൺ,സിക്സറുകളുടെ എണ്ണത്തിൽ ഗെയ്‌ലിന് ഒപ്പം എത്തി സൗത്തീ, ന്യൂസിലാൻഡ് - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ ആദ്യ ദിവസം സംഭവബഹുലം.

Pic credit:X

 ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബൗളേറായി അറ്റ്കിൻസൺ,സിക്സറുകളുടെ എണ്ണത്തിൽ ഗെയ്‌ലിന് ഒപ്പം എത്തി സൗത്തീ, ന്യൂസിലാൻഡ് - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ ആദ്യ ദിവസം സംഭവബഹുലം.

സ്വന്തം നാട്ടിൽ വൈറ്റ് വാഷ് ഒഴിവാക്കാനാണ് മൂന്നാം ടെസ്റ്റ്‌ കിവീസ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.മികച്ച രീതിയിൽ കിവി മുന്നേറ്റനിര ബാറ്റ് ചെയ്തു. എന്നാൽ മധ്യനിര കളി മറന്നു.

പക്ഷെ സാന്റ്നറും അവസാന ഓവറുകളിൽ സിക്സറുകൾ അടിച്ചു കൂടിയ സൗത്തീ കൂടി ന്യൂസിലാൻഡ് ഇന്നിങ്സ് 300 കടത്തി. തന്റെ ടെസ്റ്റ്‌ കരിയറിൽ 98 മത്തെ സിക്സും അദ്ദേഹം ഈ ഇന്നിങ്സിൽ സ്വന്തമാക്കി. ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ളത് ഗിൽക്രിസ്റ്റ്, മക്കല്ലം, സ്റ്റോക്സ് എന്നിവരാണ്. നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ ഗെയ്‌ലിന് ഒപ്പം നാലാം സ്ഥാനം പങ്കിടുകയാണ് സൗത്തീ.

ഇതിനിടയിൽ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളേർ ഗസ് അറ്റ്കിൺസൺ ഒരു നേട്ടം സ്വന്തമാക്കി.തന്റെ അരങ്ങേറ്റ കലണ്ടർ വർഷത്തിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ 50 വിക്കറ്റ് സ്വന്തമാക്കിയ രണ്ടാമത്തെ താരം എന്നതാണ് ഈ നേട്ടം.ഓസ്ട്രേലിയ താരം ടെറി അൽഡർമാൻ മാത്രമാണ് ഇതിന് മുന്നേ ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ വർഷത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയത്. 1981 ലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.

അന്ന് 54 വിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവിൽ ഗസ് അറ്റ്കിൻസണിന് 51 വിക്കറ്റുകളാളുള്ളത്.ഈ വർഷത്തെ ഇംഗ്ലണ്ടിന്റെ അവസാനത്തെ ടെസ്റ്റാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ അരങ്ങേറ്റ കലണ്ടർ വർഷം ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിക്കറ്റ് എന്നാ നേട്ടം സ്വന്തമാക്കാൻ ഗസ് അറ്റ്കിൻസണിന് സാധിച്ചേക്കും.