ചിന്നസ്വാമിയിലെ നാണകേടുമായി ഇംഗ്ലണ്ട്..
ചിന്നസ്വാമിയിൽ നാണകെട്ട് ലോക ചാമ്പ്യന്മാർ..
ചിന്നസ്വാമി ബാറ്റർമാരുടെ പറുദീസയാണ്. വമ്പൻ ടോട്ടലുകളാണ് ഓരോ ഇന്നിങ്സിലും അവിടെ പിറക്കുക.അത് പോലെ തന്നെ ഇറങ്ങുന്ന 11 പേർക്കും ബാറ്റ് ചെയ്യാൻ കഴിയുന്ന ടീമാണ് ഇംഗ്ലണ്ട്. ആ ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ചിന്നസ്വാമിയിൽ റൺ മഴ സംഭവിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയത്.
എന്നാൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ചിന്നസ്വാമിയിലെ ഏറ്റവും ചെറിയ സ്കോറിന് നിലവിലെ ലോക ജേതാക്കൾ പുറത്തായിരിക്കുകയാണ്.156 റൺസ് റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാൻ കഴിഞ്ഞത്.1999 ൽ ഇന്ത്യ പാകിസ്ഥാനെതിരെ കുറിച്ച 168 റൺസാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 33.2 ഓവറിൽ 156 റൺസിന് പുറത്തായി.43 റൺസ് നേടിയ സ്റ്റോക്സാണ് ഇംഗ്ലണ്ട് ടോപ് സ്കോർർ.ശ്രീലങ്കക്ക് വേണ്ടി ലഹിരു കുമാര മൂന്നു വിക്കറ്റ് സ്വന്തമാക്കി.