അപ്രവചിനീയരാണ് പാകിസ്ഥാൻ, ലോകക്കപ്പിലെ പാകിസ്ഥാൻ സ്‌ക്വാഡ് അവലോകനം
അപ്രവചിനീയരാണ് പാകിസ്ഥാൻ ക്രിക്കറ്റ് ക്രിക്കറ്റ് ടീം. ഏത് ഒരു മോശം ഫോമിലും മികവിലേക്ക് ഉയരാൻ അവർക്ക് സാധിച്ചേക്കാം.2017 ചാമ്പ്യൻസ് ട്രോഫിയിലും കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിലും ഇത് കണ്ടിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ പാകിസ്ഥാൻ എത്രത്തോളം മുന്നേറാൻ കഴിയുമെന്ന് പ്രവചിക്കുക അസാധ്യമാണ്.
പാകിസ്ഥാന്റെ ശക്തി തീർച്ചയായും അവരുടെ ഫാസ്റ്റ് ബൗളിംഗ് നിരയാണ്. ഷഹീൻ ഷാ ആഫ്രിദി നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റ് ഏത് ഒരു ലോകോത്തര ബാറ്ററേയും തന്റെതായ ദിവസം തകർക്കാൻ കഴിവുള്ളവയാണ്.ഒപ്പം ഹാരിസ് റൗഫുമുണ്ട്.എന്നാൽ നസീം ഷായുടെ അഭാവം തിരിച്ചടി തന്നെയാണ്.
ബാറ്റിംഗ് ഡിപ്പാർട്മെന്റിൽ ബാബർ അസം എന്നാ നായകൻ തന്നെയാണ് ശക്തി. റിസ്‌വാനും ഇഫ്തിഖറും മികച്ച ഫോമിലാണ്.പക്ഷെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മോശം ഫോമിലാണ് ബാബർ, എങ്കിലും സന്നാഹ മത്സരങ്ങളിൽ മികവിലേക്ക് ഉയരാൻ ബാബറിന് സാധിച്ചിട്ടുണ്ട്. പക്ഷെ പാകിസ്ഥാൻ ദൗർബല്യങ്ങൾ ഒരുപാടാണ്.
റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഓപ്പനർമാരാണ് ഒന്നാമത്തെ ബലഹീനത. നല്ല ഒരു സ്പെഷ്യലിസ്റ് സ്പിന്നർ ഇല്ലാത്തതും പാകിസ്ഥാന്റെ ഏറ്റവും വലിയ തിരിച്ചടിയാണ്. ഇഫ്തിഖറും റിസ്‌വാനും ബാബറും ഒഴിച്ചുള്ള ഒരു ബാറ്ററും ഫോമില്ലാത്തതും പാകിസ്ഥാന്റെ ദൗർബല്യമാണ്.പതിവ് പോലെ തന്നെ ഫീൽഡിങ്ങും പാകിസ്ഥാനെ പുറകോട്ട് നടത്തിയേക്കാം.
ഷഹീൻ ഷാ ആഫ്രിദിയുടെ സ്പെല്ലുകൾ അനുസരിച്ചിരിക്കും പാകിസ്ഥാന്റെ ലോകക്കപ്പിലെ ഭാവി. ആഫ്രിദി തന്നെയാണ് പാകിസ്ഥാന്റെ "x" ഫാക്ടറും.ഇന്ത്യയിൽ ലോകക്കപ്പ് സ്വന്തമാക്കാൻ തന്നെയാവും ബാബറും സംഘവും എത്തുന്നത്.ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് ശേഷമാണ് പാകിസ്ഥാൻ ലോകക്കപ്പിന് എത്തുന്നത്.
സന്നാഹ മത്സരങ്ങൾ എല്ലാം തോൽവി രുചിച്ചതും പാകിസ്ഥാൻ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നതിന്റെ തെളിവാണ്. ലോകക്കപ്പ് നേടാൻ ഇറങ്ങുന്ന പാകിസ്ഥാൻ സ്‌ക്വാഡ് ഇതാ..
Babar Azam (capt), Shadab Khan, Fakhar Zaman, Imam-ul-Haq, Abdullah Shafique, Mohammad Rizwan (wk), Saud Shakeel, Iftikhar Ahmed, Salman Ali Agha, Mohammad Nawaz, Usama Mir, Haris Rauf, Hasan Ali, Shaheen Afridi, Mohammad Wasim
1 day to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )