2023 ലോകക്കപ്പിലെ തന്റെ ആദ്യത്തെ മത്സരത്തിൽ ചരിത്രം രചിച്ചു ഷമി..
ഷമി ഹീറോയാടാ ഹീറോ...
ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളേർമാരിൽ ഒരുവനാണ് താൻ എന്ന് ഒരിക്കൽ കൂടി മുഹമ്മദ് ഷമി തെളിയിക്കുകയാണ്. ഹർദിക്കിന് പരിക്ക് ഏറ്റത് കൊണ്ട് മാത്രം ലഭിച്ച ഒരു അവസരത്തിൽ താൻ എന്താണെന്ന് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഇന്ത്യൻ ആരാധകർക്ക് മുന്നിൽ അയാൾ അത് തെളിയിച്ചപ്പോൾ പിറന്നത് പുതിയ ലോകക്കപ്പ് റെക്കോർഡായിരുന്നു .
ലോകക്കപ്പിൽ ഇത് വരെ 36 വിക്കറ്റുകൾ. ലോകക്കപ്പ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ നാല് വിക്കറ്റ് നേട്ടം.ലോകക്കപ്പിൽ ഹാട്ട്രിക്ക് സ്വന്തമാക്കിയ ഇന്ത്യൻ താരം എന്നീ നേട്ടങ്ങൾ ഇതിനോടകം തന്നെ ഷമി ഇന്ത്യക്ക് വേണ്ടി കുറിച്ചിട്ടുണ്ട്.
എന്നാൽ ലോകക്കപ്പ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന നേട്ടം ഷമി ഈ ഇന്നിങ്സിൽ സ്വന്തമാക്കി. ഷമിക്ക് പുറമെ കപിൽ,യുവരാജ്,നെഹ്ര,റോബിൻ സിംഗ് എന്നിവരാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മറ്റു ഇന്ത്യൻ ബൗളേർമാർ.