പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത നടപടികളിലേക്ക്!, ബാബർ അസത്തിന്റെ നായക സ്ഥാനം തെറിച്ചേക്കും..
ബാബർ അസത്തിന്റെ നായക സ്ഥാനം തെറിച്ചേക്കും..
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ കഷ്ടകാലമാണ്. ലോക ഒന്നാം നമ്പർ ടീമായി ഏഷ്യ കപ്പിന് എത്തിയെങ്കിലും ഫൈനലിൽ എത്താൻ പോലും അവർക്ക് കഴിഞ്ഞില്ല. ലോകക്കപ്പിലും ഒരുപാട് പ്രതീക്ഷകളുമായിയാണ് പാകിസ്ഥാൻ എത്തിയത്.
എന്നാൽ പ്രതീക്ഷിക്ക് ഒത്തു ഉയരാൻ അവർക്ക് സാധിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ ലോകക്കപ്പിന് ശേഷം ടീമിൽ അഴിച്ചു പണി നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുകയാണ്. ലോകക്കപ്പിലെ പ്രകടനങ്ങൾക്ക് അനുസരിച്ചായിരിക്കും ഈ അഴിച്ചു പണികൾ.
ലോകക്കപ്പിൽ സെമി ഫൈനലിൽ എത്തിയില്ലെങ്കിൽ ബാബർ അസത്തിന്റെ നായക സ്ഥാനം തെറിച്ചെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിലവിൽ ടീമിന്റെ ഉപനായകൻ ഷാദബ് ഖാന്റെ സ്ഥാനവും തെറിച്ചേക്കാം. അങ്ങനെയെങ്കിലും ഷഹീനോ റിസ്‌വാനോ നായക സ്ഥാനം ഏറ്റെടുത്തേക്കും.