ബംഗ്ലാ കടുവകൾ എവിടെ വരെ??.. ബംഗ്ലാദേശ് സ്‌ക്വാഡ് അവലോകനം..
ലോകക്കപ്പിന് എത്തുന്ന ബംഗ്ലാദേശിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. തമീം ഇക്ബാലിനെ ഒഴിവാക്കിയതും ഷക്കിബിന്റെ പരിക്കും അവർക്ക് തലവേദനയാണ്.ലോകക്കപ്പിന് മുന്നേ നടന്ന മത്സരങ്ങളിൽ എല്ലാം മോശം പ്രകടനം തന്നെയാണ് ഷക്കിബിന്റെ ബംഗ്ലാദേശ് പുറത്തെടുത്തത്. ഇന്ത്യക്കെതിരെ നേടിയ വിജയം മാത്രം അപവാദം.
എങ്കിലും ശ്രീലങ്കക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് അവർ പുറത്തെടുത്തത്. യുവത്വവും പരിചയസമ്പന്നതയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു നിരയെയാണ് ലോകക്കപ്പിലേക്ക് ബംഗ്ലാദേശ് അയച്ചിരിക്കുന്നത്.ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ശക്തമാണ്.
കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലും മികച്ച പ്രകടനം തന്നെയാണ് ബംഗ്ലാദേശ് പുറത്തെടുത്തത്. എന്നാൽ സെമിയിലേക്ക് മുന്നേറാൻ അവർക്ക് സാധിച്ചില്ല.ഈ തവണ സെമി ഫൈനൽ പ്രവേശനം തന്നെയായിരിക്കും അവരുടെ ഏറ്റവും ചെറിയ ലക്ഷ്യവും. പതിവ് പോലെ തന്നെ നായകൻ ഷക്കിബ് അൽ ഹസൻ തന്നെയാണ് അവരുടെ "x" ഫാക്ടർ.
2019 ലെ മികച്ച ഓൾ റൗണ്ട് പ്രകടനം ഷക്കിബ് പുറത്തെടുത്താൽ ബംഗ്ലാദേശ് മികച്ച പ്രകടനം നടത്തുമെന്നത് ഉറപ്പാണ്.ബാറ്റിങ്ങിലും ബൗളിങ്ങിലും ഷക്കിബിന് കൂട്ടായി മികച്ച താരങ്ങളുമുണ്ട്.മുഷ്‌ഫിഖറും മഹമ്ദുള്ളയും യുവ താരം ഹൃദോയിയും ബംഗ്ലാ കടുവകൾക്ക് പ്രതീക്ഷയാണ്.
തസ്കിന് നയിക്കുന്ന ബൗളിംഗ് നിരയിൽ മുസ്തഫിസറും യുവ താരം ഷോറിഫുളുമുണ്ട്. ഷക്കിബിന് ഒപ്പം മെഹന്ദി ഹസ്സന്റെ ഓൾ റൗണ്ട് മികവ് കൂടി ചേരുമ്പോൾ ബംഗ്ലാദേശ് ശക്തം.എങ്കിലും ബംഗ്ലാദേശിനും തങ്ങളുടെതായ കുറവുകളുണ്ട്.
തമീമിന്റെ അഭാവം തന്നെയാവും ഇതിൽ ഏറ്റവും വലിയത്. യുവനിരയുടെ പരിചയ സമ്പത്തും ചോദ്യം ചെയ്യപ്പെട്ടേക്കാം.ലോകക്കപ്പിന് ഒരുങ്ങുന്ന ബംഗ്ലാദേശ് ടീമിനെ ചുവടെ ചേർക്കുന്നു.
Shakib Al Hasan (capt), Mushfiqur Rahim, Najmul Hossain Shanto (vc), Litton Das, Towhid Hridoy, Mehidy Hasan Miraz, Taskin Ahmed, Mustafizur Rahman, Hasan Mahmud, Shoriful Islam, Nasum Ahmed, Mahedi Hasan, Tanzid Hasan, Tanzim Hasan,, mahmadullath
3 days to go for world cup