ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ 150 റൺസിന്റെ കഥ
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിന് ഇനി 50 ദിനങ്ങൾ. ക്രിക്കറ്റ് ലോകക്കപ്പിന്റെ ചരിത്രവും മികച്ച മുഹൂർത്തങ്ങളും സ്പെല്ലുകളും ഇന്നിങ്സുകളും കോർത്തിണക്കിക്കിയ ഒരു പരമ്പരക്ക് "Xtremedesportes" ഇവിടെ തുടക്കം കുറിക്കുകയാണ്. "കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ"
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിന് ഇനി 50 ദിനങ്ങൾ. ക്രിക്കറ്റ് ലോകക്കപ്പിന്റെ ചരിത്രവും മികച്ച മുഹൂർത്തങ്ങളും സ്പെല്ലുകളും ഇന്നിങ്സുകളും കോർത്തിണക്കിക്കിയ ഒരു പരമ്പരക്ക് "Xtremedesportes" ഇവിടെ തുടക്കം കുറിക്കുകയാണ്.
"കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ"
1975 ലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്.അറുപതു ഓവറുകളായിരുന്നു ടൂർണമെന്റിലെ മത്സരങ്ങൾ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ 150+ സ്കോറിനെ പറ്റിയാവട്ടെ ഇന്നത്തെ കുറച്ചു ലോകകപ്പ് വിശേഷങ്ങൾ.
പ്രഥമ ഏകദിന ലോകക്കപ്പിലെ രണ്ടാമത്തെ മത്സരം.ന്യൂസിലാൻഡ് ഈസ്റ്റ് ആഫ്രിക്കെയേ നേരിടുകയാണ്.ന്യൂസിലാൻഡ് ക്യാപ്റ്റൻ ഗ്ലെൻ ടേനർ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഓപ്പനറായി നായകൻ ഗ്ലെൻ ടേനർ ക്രീസിലേക്ക്.16 ബൗണ്ടറികൾ രണ്ട് സിക്റുകൾ.201 പന്തുകൾ നേരിട്ട അദ്ദേഹം പുറത്താകാതെ അന്ന് സ്വന്തമാക്കിയത് 171 റൺസാണ്.
ഏകദിന ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ കൂടുതൽ പന്തുകൾ നേരിട്ട താരാമെന്ന് നേട്ടവും അദ്ദേഹം ഈ ഇന്നിങ്സിലൂടെ സ്വന്തമാക്കി.മത്സരത്തിൽ ന്യൂസിലാൻഡ് ഈസ്റ്റ് ആഫ്രിക്കയേ 181 റൺസിന് തോൽപിച്ചു.
(തുടരും )
Our whatsapp group
https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH
Our Facebook page
https://www.facebook.com/XtremeDesportes/
Our telegram group