സ്റ്റോക്സിന്റെ മടങ്ങി വരവ് ദക്ഷിണ ആഫ്രിക്കക്കെതിരെ..
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. സൂപ്പർ താരം ബെൻ സ്റ്റോക്സ് അടുത്ത മത്സരത്തിൽ കളിച്ചേക്കും.
നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്ക് അത്ര മികച്ച തുടക്കമല്ല ടൂർണമെന്റിൽ ലഭിച്ചിരിക്കുന്നത്.കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും ടീം തോൽവി രുചിച്ചു. കഴിഞ്ഞ മത്സരത്തിലെ അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവി അപ്രതീക്ഷിതമായിരുന്നു.
എന്നാൽ ഈ മത്സരങ്ങളിൽ ഒന്നും കഴിഞ്ഞ ലോകക്കപ്പിലെ ഹീറോ ബെൻ സ്റ്റോക്സ് പരിക്ക് മൂലം കളിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ബെൻ സ്റ്റോക്സിന്റെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇംഗ്ലീഷ് ആരാധകർ. ഇപ്പോൾ ബെൻ സ്റ്റോക്സ് എന്ന് മുതൽ തിരകെ എത്തുമെന്ന് വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിരിക്കുകയാണ്.
21 ന്ന് നടക്കുന്ന ദക്ഷിണ ആഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ സ്റ്റോക്സ് തിരിച്ചെത്തും. ദക്ഷിണ ആഫ്രിക്കക്കെതിരെ താൻ ലോകക്കപ്പിൽ കളിച്ച ഒരേ ഒരു മത്സരത്തിൽ സ്റ്റോക്സ് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. സ്റ്റോക്സിന്റെ മടങ്ങി വരവ് ഇംഗ്ലണ്ടിനെ മാറ്റിമറിക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം.