ദക്ഷിണ ആഫ്രിക്ക ഓസ്ട്രേലിയേ നേരിടാൻ ഇറങ്ങുമ്പോൾ ഈ ക്ലാസിക്കൽ മത്സരത്തെ കുറിച്ചു ഓർക്കാതെയിരിക്കുന്നത് എങ്ങനെ!!
ദക്ഷിണ ആഫ്രിക്ക ലോകക്കപ്പിൽ ഇന്ന് ഓസ്ട്രേലിയക്കെതിരെ എതിരെ ഇറങ്ങുമ്പോൾ അവർ തമ്മിൽ കളിച്ച ഏറ്റവും മികച്ച ഏകദിന മത്സരങ്ങളിൽ ഒന്നിന്റെ കഥ ഓർമപ്പെടുത്തലാണ് ഇവിടെ കുറിക്കപെടുന്നത്.
99 ലോകക്കപ്പിലെ രണ്ടാം സെമി ഫൈനൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു.ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ക്രോണിയ ബൌളിംഗ് തിരഞ്ഞെടുത്തു.പൊള്ളോക്കും ഡോണൾഡും കൂടി ഓസ്ട്രേലിയേ തകർത്തു. ഓസ്ട്രേലിയ 213 റൺസിന് പുറത്ത്. പൊള്ളോക്ക് അഞ്ചും ഡോണൾഡ് നാല് വിക്കറ്റും സ്വന്തമാക്കി. ബെവനും സ്റ്റീവ് വോയും ഓസ്ട്രേലിയക്ക് വേണ്ടി ഫിഫ്റ്റി സ്വന്തമാക്കി.65 റൺസ് നേടിയ ബെവനായിരുന്നു ടോപ് സ്കോർർ.
ഓസ്ട്രേലിയെയും ഇതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.വോണിന്റെ കുത്തി തിരിഞ്ഞ പന്തുകൾ ദക്ഷിണ ആഫ്രിക്ക ബാറ്റർമാരെ കൂടാരം കയറ്റി കൊണ്ടിരുന്നു.കല്ലിസ് ഫിഫ്റ്റി നേടി.ക്ലൂസ്നർ ആഞ്ഞു അടിച്ചു.മത്സരത്തിലെ അവസാന ഓവർ. ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 9 റൺസ്.ഓസ്ട്രേലിയക്ക് ഒരു വിക്കറ്റും.ഫ്ലമിങ് എറിഞ്ഞ ആദ്യത്തെ രണ്ട് പന്തുകൾ ക്ലൂസ്നർ ബൗണ്ടറി കടത്തി. അവസാന നാല് പന്തിൽ ഇനി ജയിക്കാൻ വേണ്ടത് ഒരു റൺസ്.സ്റ്റീവ് വോ ഫീൽഡ് മുഴുവൻ അകത്തിട്ടു.അടുത്ത പന്ത് ഡോട്ട്. നാലാമത്തെ പന്ത് അമിത സമ്മർദ്ദത്തിൽ ക്ലൂസ്നർ പന്ത് പ്രതിരോധിച്ചു റൺസിനായി ഓടി.
എന്നാൽ ഡോണൾഡ് ക്രീസ് വിട്ട് ഇറങ്ങാൻ വൈകിയതോടെ ദക്ഷിണ ആഫ്രിക്കയുടെ പത്താം വിക്കറ്റ് നഷ്ടവും മത്സരം സമനിലയിലേക്കും. ഒടുവിൽ ഗ്രൂപ്പ് സ്റ്റേജിലെ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള വിജയത്തിന്റെ പേരിൽ ഓസ്ട്രേലിയ ഫൈനലിലേക്കും.