മെൽബണിൽ ബുമ്ര തിരുത്തിയ ചരിത്രങ്ങൾ ഇതാ..

മെൽബണിൽ ബുമ്ര തിരുത്തിയ ചരിത്രങ്ങൾ ഇതാ..

മെൽബണിൽ ബുമ്ര തിരുത്തിയ ചരിത്രങ്ങൾ ഇതാ..
Pic credit:X

മെൽബണിൽ ബുമ്ര തിരുത്തിയ ചരിത്രങ്ങൾ ഇതാ..

മെൽബൺ ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക് പോവുകയാണ്. ഒരൊറ്റ സ്പെൽ കൊണ്ട് ബുമ്ര വീണ്ടും കളി തിരിച്ചുയിരിക്കുകയാണ്. ഒപ്പം ചില ചരിത്രങ്ങൾ എഴുതി കൊണ്ട്.എന്തൊക്കെയാണ് ആ ചരിത്രം എന്ന് പരിശോധിക്കാം.

20 ൽ താഴെ ബൗളിംഗ് ശരാശരിയിൽ 200 ടെസ്റ്റ്‌ വിക്കറ്റ് സ്വന്തമാക്കിയ ചരിത്രത്തിലെ ആദ്യത്തെ താരമാണ് ബുമ്ര. 200 ടെസ്റ്റ്‌ വിക്കറ്റ് നേടിയവരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി ബുമ്രക്കാണ്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ്‌ വിക്കറ്റ് സ്വന്തമാക്കിയ നാലാമത്തെ താരമാണ് അദ്ദേഹം.തന്റെ 44 മത്തെ ടെസ്റ്റ്‌ മത്സരത്തിലാണ് ബുമ്രയുടെ 200 മത്തെ വിക്കറ്റ് നേട്ടം.

ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ്‌ വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ പേസർ എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഒരു ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസർ എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഒരു ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്നാ നേട്ടത്തിന് തൊട്ട് അരികെയാണ് ബുമ്ര. 32 വിക്കറ്റുകൾ നേടിയ ഹർഭജൻ മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്.

ഓസ്ട്രേലിയിൽ ഏറ്റവും കൂടുതൽ 4 വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളേർ എന്നാ നേട്ടത്തിന് ഒപ്പമാണ് നിലവിൽ ബുമ്ര.ഇത് 7 മത്തെ തവണയാണ് ഓസ്ട്രേലിയിൽ ബുമ്ര 4 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. കുബ്ലെയാണ് ഈ ലിസ്റ്റിൽ ബുമ്രക്കുള്ളത്. അദ്ദേഹവും 7 വട്ടമാണ് ഓസ്ട്രേലിയിൽ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.