ചരിത്രത്തിലെ ഏറ്റവും മികച്ച t20i കളിൽ ഒന്നിൽ സംഭവിച്ച രസകരമായ വസ്തുതകളും ലോക റെക്കോർഡുകളും
ചരിത്രത്തിലെ ഏറ്റവും മികച്ച t20i കളിൽ ഒന്നിൽ സംഭവിച്ച രസകരമായ വസ്തുതകളും ലോക റെക്കോർഡുകളും
ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ മത്സരം അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു. ക്രിക്കറ്റ് ആരാധകരെ ഏറെ ആനന്ദിപ്പിച്ച ഈ മത്സരത്തിൽ ഒരുപാട് രസകരമായ സംഭവങ്ങളും നേട്ടങ്ങളും ഉണ്ടായി. അത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1.പണ്ടത്തെ പോലെ ബൗണ്ടറി കൗണ്ടായിരുന്നു നോക്കിയിരുന്നതെങ്കിൽ സൂപ്പർ ഓവറും ടൈയായിരുന്നേനെ.27 ബൗണ്ടറികൾ ഇരു ടീമുകളും അടിച്ചിരുന്നു.
2.ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിലെ ടൈ ബ്രേക്കറിൽ ഇത് വരെ തോറ്റിട്ടില്ല എന്നാ റെക്കോർഡ് നിലനിർത്തി. ആറാമത്തെ തവണയാണ് ഇന്ത്യ ടൈ ബ്രേക്കറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈ ബ്രേക്കറിൽ വിജയിക്കുന്നത്.
3.സൂപ്പർ ഓവറും ടൈ ആവുന്ന ആദ്യത്തെ t20i യായിരുന്നു ഇത്.
4.തുടർച്ചയായി രണ്ട് t20i മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ പൂജ്യത്തിന് പുറത്തായത് ഇത് ആദ്യത്തെ തവണയാണ്.
5.ടൈ ആയ ഒരു t20 മത്സരത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് കൂട്ടുകെട്ട് എന്നാ നേട്ടം രോഹിത്തും റിങ്കുവും സ്വന്തമാക്കിയത്.190 റൺസാണ് ഇരുവരും കൂട്ടി ചേർത്തത്.
6.ടൈഡായ t20i മത്സരത്തിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ നേട്ടം രോഹിത് സ്വന്തമാക്കി. മക്കല്ലത്തിന്റെ 116 റൺസാണ് ചരിത്രത്തിലേക്ക് പിന്തള്ളപെട്ടത്.
7. അന്താരാഷ്ട്ര t20i യിൽ ചെയ്‌സ് ചെയ്തപ്പോൾ ആദ്യത്തെ മൂന്നു ബാറ്റർമാർ ഫിഫ്റ്റി നേടിയ ആദ്യത്തെ ടീം എന്നാ നേട്ടം അഫ്ഗാൻ സ്വന്തമാക്കി.ഗുർബാസും ഇബ്രാഹിം നെയ്ബും ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു.