വിമർശിച്ചിട്ടുണ്ടെങ്കിൽ പ്രശംസിക്കാൻ മടിക്കരുത്..
വിമർശിച്ചിട്ടുണ്ടെങ്കിൽ പ്രശംസിക്കാൻ മടിക്കരുത്..
വിമർശിച്ചിട്ടുണ്ടെങ്കിൽ പ്രശംസിക്കാൻ മടിക്കരുത്..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലെക്ഷൻ പല തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒരു 30 വയസ്സുകാരനെ അതും ഫസ്റ്റ് ക്ലാസ്സ് ഒഴികെ ബാക്കി ഫോർമാറ്റുകളിൽ ശരാശരി പ്രകടനം മാത്രമുള്ള ഒരു താരത്തെ ടീമിൽ എടുത്തതിന് ഞാൻ പല തവണ വിമർശിച്ചിട്ടുണ്ട്. വെറും 13 ദിവസം കൊണ്ട് എല്ലാ ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ഒരു വലം കയ്യൻ ഫാസ്റ്റ് ബൗളേറേ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. മുകേഷ് കുമാർ എന്നാണ് അദ്ദേഹത്തിന് പേര്..
അത്രമേൽ പവറുള്ള ഒരു അസോസിയേഷന്റെ താരമല്ല അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരവും. ഇന്ത്യയിൽ ഒട്ടും പഞ്ഞമില്ലാത്ത റൈറ്റ് ആം ഫാസ്റ്റ് മീഡിയം ബൗളേറും. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം എങ്ങനെ ടീമിലെത്തി എന്നത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.എന്നാൽ ഇപ്പോൾ അദ്ദേഹത്തെ പ്രശംസിക്കേണ്ട സമയമാണ്.
ഒരിക്കൽ വിമർശിച്ചിട്ടുണ്ടെകിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ അദ്ദേഹത്തെ പ്രശംസിക്കുക തന്നെ വേണം.ഈ ഓസ്ട്രേലിയ സീരീസിലെ അദ്ദേഹത്തിന്റെ പ്രകടനം ഈ പ്രശംസ എന്ത് കൊണ്ടും അർഹിക്കുന്നുമുണ്ട്.ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതുമാണ്.ഓസ്ട്രേലിയക്ക് ജയിക്കാൻ 24 പന്തിൽ വേണ്ടത് 37 റൺസ്.
മാത്യു ഷോർട്ടിന്റെ വിക്കറ്റ് അടക്കം രണ്ട് കിടിലൻ ഓവറുകൾ എറിഞ്ഞു ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയതും മുകേഷ് തന്നെയാണ്.4 മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.എങ്കിലും അദ്ദേഹം എറിഞ്ഞ ഓരോ ഓവറും അദ്ദേഹത്തിന്റെ മികവ് വെളുപ്പെടുത്തനതാണ്.