അന്ന് രോഹിത് കണ്ടെത്തിയത് പോലെ ഇന്ന് സഞ്ജുവും..

അന്ന് രോഹിത് കണ്ടെത്തിയത് പോലെ ഇന്ന് സഞ്ജുവും..

അന്ന് രോഹിത് കണ്ടെത്തിയത് പോലെ ഇന്ന് സഞ്ജുവും..
(Pic credit:Espncricinfo )

അന്ന് രോഹിത് കണ്ടെത്തിയത് പോലെ ഇന്ന് സഞ്ജുവും..

ആവശ്യത്തിൽ അധികം ടാലെന്റ ഉള്ള താരമായിരുന്നു രോഹിത് ശർമ. എന്നാൽ അലസമായ ഷോട്ടുകളും സമീപനവും കൊണ്ട് തന്റെ ആദ്യ കാലങ്ങളിൽ രോഹിത് മികവിലേക്ക് ഉയർന്നിട്ടില്ല. (ഒന്ന് രണ്ട് നല്ല ഇന്നിങ്സ് ഒഴിച്ച് നിർത്തിയാൽ.)എന്നാൽ തന്റെ ടാലെന്റ മനസിലാക്കി അത് കൃത്യമായി രോഹിത് ഉപോയഗിക്കാൻ തുടങ്ങിയപ്പോൾ കണ്ടത് ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെയാണ്.

സഞ്ജുവിന്റെ സ്ഥിതിയും വിത്യാസതമായിരുന്നില്ല. ലഭിച്ച അവസരങ്ങൾ മുതൽ എടുക്കാതെ പോകുന്നു. ലഭിക്കുന്ന സ്റ്റാർട്ടുകൾ കൺവെർട്ട് ചെയ്യാതെ അലസമായ രീതിയിൽ പുറത്താവുന്നു. പക്ഷെ ഇന്നലെ കണ്ടത് തീർത്തും വിഭിന്നമായ സഞ്ജുവിനെയാണ്.

തന്റെ കഴിവ് എന്താണെന്നും അത് എങ്ങനെ ഉപോയഗപെടുത്താണെമെന്നും സഞ്ജു മനസിലാക്കി എന്നത് ദക്ഷിണ ആഫ്രിക്കക്കെതിരെ ഇന്നിങ്സിൽ നിന്ന് വ്യക്തം. ഇനി അവസരങ്ങൾ നിഷേധിക്കപെടുന്ന,അവസരങ്ങൾ മുതലെടുക്കാൻ കഴിയാത്ത സഞ്ജുവിനെയായിരിക്കില്ല ക്രിക്കറ്റ്‌ ലോകം കാണുക.മറിച്ചു,വിരാട് കോഹ്ലി എന്നാ ഇതിഹാസം ഒഴിച്ച് വിട്ടിട്ട് പോകുന്ന മൂന്നാം നമ്പർ പൊസിഷൻ ഭരിക്കാൻ പോകുന്ന സഞ്ജുവിനെ തന്നെയായിരിക്കും.

വിരാട് കോഹ്ലിക്ക് ശേഷം ദക്ഷിണ ആഫ്രിക്കയിൽ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ എന്നാ നേട്ടം സ്വന്തമാക്കികൊണ്ട് സഞ്ജു അത് തെളിയിക്കുന്നുണ്ട്. രോഹിത്തിനെ പോലെ തന്റെ ടാലെന്റ കൃത്യമായി തിരിച്ചു അറിഞ്ഞു മുന്നേറാൻ സഞ്ജുവിനെ സാധിക്കട്ടെ.ഇനിയും ഒരുപാട് അവസരങ്ങൾ അയാളെ തേടി വരട്ടെ.

Join our whatsapp group