വിക്കറ്റുകൾ മികച്ച ബൗളിംഗ് തുറന്ന് കാട്ടില്ല, അത്രമേൽ മികച്ചതായിരുന്നു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ്, കണക്കുകൾ ഇങ്ങനെ..

മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച ഒരു വിജയലക്ഷ്യം ഇന്ത്യൻ മുമ്പിൽ വെക്കാൻ ഒരുങ്ങുകയാണ്.ഇന്ത്യക്ക് അധികം വിക്കറ്റുകൾ നിലവിൽ എടുക്കാൻ കഴിഞ്ഞിട്ടില്ല.പക്ഷെ ഇന്ത്യൻ ബൗളേർമാർ അതിമനോഹരമായിയാണ് പന്ത് എറിയുന്നത്. കണക്കുകൾ ഇങ്ങനെയാണ്.
ഓസ്ട്രേലിയ ഇന്നിങ്സിന്റെ ആദ്യത്തെ 10 ഓവറുകളിൽ 42% ഫാൾസ് ഷോട്ടുകളാണ് അവർ കളിച്ചത്.ബുമ്രക്കെതിരെ 12 ഫാൾസ് ഷോട്ടുകളാണ് ഈ 10 ഓവറുകളിൽ ഓസ്ട്രേലിയ നടത്തിയത്.ഫസ്റ്റ് ഇന്നിങ്സിനെക്കാൾ കൂടുതലാണ് ഇത്.ഇന്ത്യൻ ബൗളേർമാർക്ക് മികച്ച സ്വിങ്ങും ലഭിച്ചിരുന്നു.
രണ്ട് ഇന്നിങ്സുകളിലുമായി ബുമ്ര 23 തവണ ഓസ്ട്രേലിയ ബാറ്റർമാരെ ബീറ്റ് ചെയ്തു കഴിഞ്ഞു.2002 മുതലുള്ള കണക്കുകൾ എടുത്താൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ബൗളേറുടെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നാണ് ഈ മത്സരത്തിൽ ബുമ്ര കാഴ്ച വെക്കുന്നത്.രണ്ട് ഇന്നിങ്സുകളിലുമായി 28 ഫാൾസ് ഷോട്ടുകൾ ബുമ്ര ഓസ്ട്രേലിയ ബാറ്റർമാരെ കൊണ്ട് കളിപ്പിച്ചു.2002 ന്ന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ ഈ കണക്കുകളിൽ ഒന്നാം സ്ഥാനം പങ്കിടാൻ ബുമ്രക്ക് കഴിഞ്ഞു. 2006 പാകിസ്ഥാൻ ബൗളേർ ആസിഫ് ശ്രീലങ്കക്കെതിരെ 28 ഫാൾസ് ഷോട്ടുകൾ പുറത്തെടുപ്പിച്ചിരുന്നു.
മെൽബണിൽ നാലാം ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് നിലവിൽ 158 റൺസിന്റെ ലീഡുണ്ട്.. ഓസ്ട്രേലിയ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്നാ നിലയിലാണ്
കടപ്പാട് (espncricinfo )