ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി മിച്ചൽ സാന്റ്നർ; സ്വന്തമാക്കിയത് ഏഴ് വിക്കറ്റുകൾ
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 156 റൺസിനു പുറത്തായി.
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 156 റൺസിനു പുറത്തായി. ന്യൂസിലാൻഡ് ബൗളിങ്ങിൽ മിച്ചൽ സാന്റ്നർ ഏഴ് വിക്കറ്റുകൾ നേടി തിളങ്ങി. ഗ്ലെൻ ഫിലിപ് രണ്ട് വിക്കറ്റും വില്യം ഔറർക്കെ ഒരു വിക്കറ്റും നേടി.
ഇന്ത്യയുടെ ബാറ്റിംഗിൽ 38 റൺസ് നേടി രവീന്ദ്ര ജഡേജയും 30 റൺസ് നേടി ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം നടത്തി.ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 259 റൺസിന് പുറത്തായി.
ഇന്ത്യൻ ബൗളിംഗ് നിരയിൽ വാഷിംഗ്ടൺ സുന്ദർ ഏഴ് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. ഇതിൽ അഞ്ചു വിക്കറ്റുകളും ബൗൾഡാക്കികൊണ്ടാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു നേട്ടവും വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.
ഏഴു വിക്കറ്റുകൾ നേടിയ വാഷിംഗ്ടൺ സുന്ദറിന് പുറമേ മൂന്നു വിക്കറ്റുകൾ നേടി രവിചന്ദ്രൻ അശ്വിനും തിളങ്ങി.
ന്യൂസിലാൻഡ് ബാറ്റിംഗിൽ രചിൻ രവീന്ദ്ര, കോൺവെ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. കോൺവെ 141 പന്തിൽ 76 റൺസ് നേടി. പതിനൊന്നു ഫോറുകളാണ് താരം നേടിയത്. 105 പന്തിൽ 65 റൺസ് ആണ് രവീന്ദ്ര നേടിയത്. 5 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.