ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും നിറംകെട്ട ലോകക്കപ്പ്..

ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും നിറംകെട്ട ലോകക്കപ്പ്..
(Pic credit:Espncricinfo )

2007 ഏകദിന ലോകക്കപ്പ് ഒരു ക്രിക്കറ്റ്‌ പ്രേമി പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ലോകക്കപ്പ് ആവും. ലോകക്കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നിറകെട്ട ലോകക്കപ്പ് എന്നാ വിശേഷണം ഏറ്റുവാങ്ങിയ കരിബീയൻ ലോകക്കപ്പിന്റെ കഥയാണ് ഇവിടെ കുറിക്കപെടുന്നത്.16 ടീമുകളാണ് ഈ ലോകക്കപ്പിൽ പങ്കെടുത്തത്. ബെർമുഡയായിരുന്നു ലോകക്കപ്പിലെ പുതുമുഖം.

നാല് ടീമുകൾ അടങ്ങുന്ന നാല് ഗ്രൂപ്പുകളായി ആദ്യത്തെ റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനകാർ സൂപ്പർ 8 ലേക്ക്. ഗ്രൂപ്പ്‌ സ്റ്റേജിൽ പോയ്ന്റ്സ് സൂപ്പർ 8 ലേക്ക് ക്യാരി ഫോർവേഡ് ചെയ്യപ്പെട്ടില്ല.പവർപ്ലേ ആദ്യമായി പ്രയോഗിച്ചത് 2007 ലോകക്കപ്പിലാണ്.

ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയും പാകിസ്ഥാനും നാട്ടിലേക്ക് മടങ്ങി. ഇന്ത്യ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റപ്പോൾ അയർലാൻഡിനോടും വെസ്റ്റ് ഇൻഡീസിനോടുമാണ് പാകിസ്ഥാൻ തോൽവി രുചിച്ചത്.അയർലാൻഡിനോടുള്ള മത്സരം ശേഷം പാകിസ്ഥാൻ പരിശീലകൻ ബോബ് വുൾമറെ മരണപെട്ടതായി ഹോട്ടൽ റൂമിൽ കണ്ടതും പല തിയറികൾക്കും ഇടയാക്കി.ശ്രീ ലങ്ക, ബംഗ്ലാദേശ്, അയർലാൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്,ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ സൂപ്പർ 8 ലേക്ക് യോഗ്യത സ്വന്തമാക്കി.

സൂപ്പർ 8 ൽ അയർലാൻഡും ബംഗ്ലാദേശും ഓരോ വിജയം മാത്രമാണ് സ്വന്തമാക്കിയത്.അയർലാൻഡ് ബംഗ്ലാദേശിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശിന്റെ വിജയം ദക്ഷിണ ആഫ്രിക്കക്കെതിരെയായിരുന്നു.എല്ലാ മത്സരങ്ങളും വിജയിച്ചു ഓസ്ട്രേലിയെയും ഒപ്പം ശ്രീലങ്കയും ദക്ഷിണ ആഫ്രിക്കയും ന്യൂസിലാൻഡും സെമി ഫൈനലിലേക്ക് കുതിച്ചു. ദക്ഷിണ ആഫ്രിക്കക്കെതിരെ മലിംഗയുടെ 4 പന്തിലെ 4 വിക്കറ്റും തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിൽ ലാറ നിർഭാഗ്യകരമായി റൺ ഔട്ടായതും എല്ലാമാണ് സൂപ്പർ 8 ലെ മറ്റു സവിശേഷതകൾ.

ആദ്യ സെമി ഫൈനലിൽ നായകൻ മഹേല ജയവർദനെയുടെ സെഞ്ച്വറി മികവിൽ കിവിസിനെ മറികടന്നു കൊണ്ട് ലങ്ക ഫൈനലിലേക്ക് .സെമി ഫൈനലിൽ ഓസ്ട്രേലിയ പേസർമാരുടെ മികവിൽ തോൽവികൾ അറിയാതെ പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ തുടർച്ചയായ മൂന്നാമത്തെ ലോകക്കപ്പ് ഫൈനലിലേക്ക്.

96 ലോകക്കപ്പിന്റെ തനിയാവർത്തനമായിരുന്നു 2007 ലോകക്കപ്പ് ഫൈനൽ .ഗിൽക്രിസ്റ്റ് നിറഞാടിയ ഫൈനലിൽ ഓസ്ട്രേലിയ പകരം വീട്ടി. തന്റെ ഗ്ലോവസിൽ സ്‌ക്വാഷ് ബോൾ ഉപോയഗിച്ചത് ഗിൽക്രിസ്റ്റ് വെളുപ്പെടുത്തിയതോടെ വിവാദങ്ങൾ അരങ്ങേറി.വെളിച്ച കുറവ് മൂലം ആദ്യം ഓസ്ട്രേലിയേ വിജയികളായി പ്രഖ്യാപിക്കുകയും തുടർന്ന് ശ്രീ ലങ്ക ബാറ്റർമാരെ തിരിച്ചു വിളിച്ചു ഇരുണ്ട വെളിച്ചത്തിൽ ബാറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതുമെല്ലാം 2007 ലോകകപ്പ് ഫൈനലിന്റെ മാറ്റു കുറയ്ക്കാൻ ഇടയാക്കി.

ഹാട്ട്രിക്ക് കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയിൽ നിന്ന് സച്ചിൻ വേണ്ടി ലോകക്കപ്പ് നേടാൻ ഇറങ്ങിയ 11 പേരുടെ കഥയിലേക്ക്.

7 days to go for world cup

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

ഒരു മത്സരം പോലും തോൽവി അറിയാതെ കിരീടം നിലനിർത്തിയ ഓസ്ട്രേലിയ,,2003 ലോകകപ്പിന്റെ കഥ

Join our whatsapp group