മുംബൈ ഇന്ത്യൻസിന്റെ ഈ തീരുമാനത്തോട് യോജിക്കുന്നുണ്ടോ!!, മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്റെ റോൾ ഇനി എന്ത്!!

(Pic credit :X)

മുംബൈ ഇന്ത്യൻസിന്റെ ഈ തീരുമാനത്തോട് യോജിക്കുന്നുണ്ടോ!!, മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്റെ റോൾ ഇനി എന്ത്!!

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. അഞ്ചു ഐ പി എൽ കിരീടങ്ങൾ അവർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഈ അഞ്ചു കിരീടങ്ങളും രോഹിത് ശർമ എന്നാ നായകൻ കീഴിലാണ് അവർ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ നായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

ട്രേഡ് വിൻഡോ വഴി മുംബൈ ഇന്ത്യൻസിലേക്ക് എത്തിയ ഹാർദിക് പാന്ധ്യയാണ് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ. ഐ പി എല്ലിൽ കഴിവ് തെളിയിച്ച നായകൻ തന്നെയാണ് ഹാർദിക്. ഇതിനോടകം തന്നെ നായകൻ എന്നാ നിലയിൽ ഗുജറാത് ടൈറ്റാൻസിന് ഐ പി എൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഈ ഒരു കാരണം കൊണ്ട് തന്നെ ഹാർദിക്ക് തീർച്ചയായും രോഹിത്തിന്റെ പിൻഗാമി എന്നാ രീതിയിൽ യോഗ്യനാണ്.

എന്നാൽ ഇത്ര പെട്ടെന്ന് രോഹിത്തിനെ നായക സ്ഥാനത് നിന്ന് നീക്കം ചെയ്യേണ്ടിയിരുന്നോ. എന്റെ ഒരു അഭിപ്രായം ഇങ്ങനെയാണ്. ഒരു സീസൺ കൂടി മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് തുടരുക. ശേഷം 2025 സീസണിൽ മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ നായകനാക്കുക.

നിലവിലെ സാഹചര്യത്തിൽ എന്റെ ഒരു എളിയ ചിന്തയിൽ നിന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്ന കാര്യം എന്താണെന്ന് വെച്ചാൽ രോഹിത് അടുത്ത സീസണിൽ ഒരു ഇമ്പാക്ട് പ്ലയെറായി മുംബൈ ഇന്ത്യൻസിൽ കളിക്കാനാണ് സാധ്യത. ഏകദിന ലോകക്കപ്പിൽ നൽകിയ തകർപ്പൻ തുടക്കം മുംബൈ ഇന്ത്യൻസിൽ നൽകാൻ സാധിച്ചാൽ അത് മുംബൈക്ക് വലിയ മുതൽ കൂട്ടായേക്കും. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ!.

Join our whatsapp group