സിമ്പാവേക്ക് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടെസ്റ്റ്‌ സ്കോർ , ദക്ഷിണ ആഫ്രിക്ക അരങ്ങേറ്റകാരൻ കോർബിൻ ബോഷിന് ലോക റെക്കോർഡ്...

Pic credit:X

സിമ്പാവേക്ക് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടെസ്റ്റ്‌ സ്കോർ , ദക്ഷിണ ആഫ്രിക്ക അരങ്ങേറ്റകാരൻ കോർബിൻ ബോഷിന് ലോക റെക്കോർഡ്...

മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റ്‌ മാത്രമല്ല ബുലാവയോലെയും സെഞ്ച്വറിയനിലെയും ടെസ്റ്റുകളും ആവേശകരം..

പാകിസ്ഥാൻ vs ദക്ഷിണ ആഫ്രിക്ക..

രണ്ടാം ദിവസം വെളിച്ച കുറവ് മൂലം മത്സരം നേരത്തെ നിർത്തി വെക്കുമ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്നാ നിലയിലാണ്.16 റൺസുമായി ബാബറും 8 റൺസുമായി സൗദ് ഷകീലുമാണ് ക്രീസിൽ.പാകിസ്ഥാൻ നിലവിൽ രണ്ട് റൺസിന് പുറകിലാണ്.

ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്രം 89 റൺസ് സ്വന്തമാക്കി. അരങ്ങേറ്റകാരൻ കോർബിൻ ബോസ്ച്ച് 93 പന്തിൽ 81 റൺസ് നേടി പുറത്താവാതെ നിന്നു.ടെസ്റ്റ്‌ അരങ്ങേറ്റത്തിൽ ഫിഫ്റ്റിയും 4+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യത്തെ ദക്ഷിണ ആഫ്രിക്കൻ താരമായി അദ്ദേഹം.മാത്രമല്ല 9 മത്തെ പൊസിഷനിൽ ഇറങ്ങി അരങ്ങേറ്റ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.

സിമ്പാവേ vs അഫ്ഗാനിസ്ഥാൻ.

വെളിച്ച കുറവ് മൂലം രണ്ടാം ദിവസം നേരത്തെ മത്സരം നിർത്തി.അഫ്ഗാനിസ്ഥാൻ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്നാ നിലയിലാണ്.49 റൺസുമായി റഹ്മത്ത് ഷായും 16 റൺസ്സുമായി ഹസ്മതുല്ലയും ക്രീസിൽ.

നേരത്തെ സിമ്പാവേ 586 റൺസിന് പുറത്തായി.സിമ്പാവേക്ക് വേണ്ടി വില്യംസും ഏർവിനും ബെന്നറ്റും സെഞ്ച്വറി നേടിയിരുന്നു.സിമ്പാവേയുടെ ചരിത്രത്തിലെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് ഇത്.