ഹാർദിക് കഠിനപ്രയത്നത്തിലാണ്
ഹാർദിക് കഠിനപ്രയത്നത്തിലാണ്
ഹാർദിക് കഠിനപ്രയത്നത്തിലാണ്..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാർദിക് പാന്ധ്യ. ഇന്ത്യൻ ടീമിന്റെ ബാലൻസ് യഥാർത്ഥത്തിൽ ഹാർദിക് എന്നാ താരത്തിലായിരുന്നു എന്ന് ലോകകപ്പിൽ കണ്ടതാണ്.ബംഗ്ലാദേശിനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.ശേഷം താരം ഒരു പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം ഇത് വരെ കളിച്ചിട്ടില്ല.
എന്നാൽ ഇതിനിടയിൽ തന്റെ ഐ പി എൽ കരിയർ നാടകീയമായ രീതിയിൽ മാറി മറിഞ്ഞു. മുംബൈ ഇന്ത്യൻസ് ട്രേഡ് വിൻഡോയിൽ ഗുജറാത് ടൈറ്റാൻസ് നായകൻ കൂടിയായ ഹാർദിക്കിനെ തങ്ങളോട് ഒപ്പം ചേർത്തു.ശേഷം രോഹിത്ത് എന്നാ നായകൻ പടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ പുതിയ നായകനായി അവരോധിച്ചു.
എന്നാൽ ഇപ്പോളും ഹാർദിക് പരിക്കിന്റെ പിടിയിൽ തന്നെയാണ്.ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്ക എന്നീ ടീമുകൾക്ക് എതിരെയുള്ള പരമ്പരകൾ ഹാർദിക്കിന് നഷ്ടമായിരുന്നു.താരം ഐ പി എല്ലിൽ തിരിച്ചു വരുമെന്നും റിപ്പോർട്ട് ഉണ്ടായി. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് ഐ പി എല്ലും നഷ്ടമാവും എന്ന് ചില റൂമറുകൾ ഉണ്ടായിരുന്നു.
നിലവിൽ താരം തന്റെ കായിക ക്ഷമത വീണ്ടു എടുക്കാനുള്ള കഠിനപ്രയത്നത്തിലാണ്.അദ്ദേഹം ഐ പി എൽ കളിക്കേണ്ടത് മുംബൈ ഇന്ത്യൻസിനും തുടർന്ന് വരുന്ന ട്വന്റി ട്വന്റി ലോകക്കപ്പ് കളിക്കേണ്ടത് ഇന്ത്യൻ ആരാധകരുടെ ആവശ്യമാണ്.ഹാർദിക് എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരട്ടെ. എന്താണ് നിങ്ങളുടെ അഭിപ്രായം??