ഗിൽ സെഞ്ച്വറി അടിച്ചത് പരിക്ക് പറ്റിയ വിരലുമായി, ഇന്ന് അദ്ദേഹം ഫീൽഡും ചെയ്യില്ല..

ഗിൽ സെഞ്ച്വറി അടിച്ചത് പരിക്ക് പറ്റിയ വിരലുമായി, ഇന്ന് അദ്ദേഹം ഫീൽഡും ചെയ്യില്ല..

ഗിൽ സെഞ്ച്വറി അടിച്ചത് പരിക്ക് പറ്റിയ വിരലുമായി, ഇന്ന് അദ്ദേഹം ഫീൽഡും ചെയ്യില്ല..
Pic credit (X)

ഗിൽ സെഞ്ച്വറി അടിച്ചത് പരിക്ക് പറ്റിയ വിരലുമായി, ഇന്ന് അദ്ദേഹം ഫീൽഡും ചെയ്യില്ല..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ്‌ ഇന്ത്യ തോൽവി രുചിച്ചിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ടെസ്റ്റ്‌ ഇന്ത്യക്ക് തീർച്ചയായും വിജയിക്കേണ്ട ഒന്നാണ്.ഇംഗ്ലണ്ടിന് മുന്നിൽ 399 റൺസ് എന്നാ വിജയലക്ഷ്യമാണ് ഇന്ത്യ വെച്ചിരിക്കുന്നത്.

ഫോമിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ഗില്ലായിരുന്നു ഇംഗ്ലണ്ടിന് മുന്നിലേക്ക് ഇത്ര വലിയ വിജയലക്ഷ്യം വെച്ചത്. മൂന്നാമത്തെ പൊസിഷനിൽ ഇറങ്ങി ടെസ്റ്റ്‌ ക്രിക്കറ്റിൽ അദ്ദേഹം നേടുന്ന ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.147 പന്തിൽ 104 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.11 ഫോറും രണ്ട് സിക്സും ആ ഇന്നിങ്സിൽ പിറന്നിരുന്നു.

വലത് കയ്യിലെ വിരലിനാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്.ആദ്യത്തെ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്. ഒരു ക്യാച്ച് പിടിക്കുന്നതിന് ഇടയിലാണ് ഈ പരിക്ക് സംഭവിച്ചത്.ഈ പരിക്ക് വെച്ചാണ് അദ്ദേഹം ഇന്നലെ ബാറ്റ് ചെയ്തതും.

ഇന്ന് അദ്ദേഹം ഫീൽഡ് ചെയ്യില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഇംഗ്ലണ്ട് എത്ര വിജയലക്ഷ്യം തന്നാൽ അത് പിന്തുടരുമെന്നുള്ള മനോഭാവമുള്ള ബാറ്ററുമായിയാണ് പരമ്പരക്ക് എത്തിയിരിക്കുന്നത്. അത് കൊണ്ട് ഇന്ത്യക്ക് വിജയം അത്ര എളുപ്പമാകില്ല.

Join our whatsapp group