ഗാബയിൽ മഴ തന്നെ കളിക്കുന്നു, ആദ്യ സെഷനിൽ എറിഞ്ഞത് വെറും 4 ഓവർ..

ഗാബയിൽ മഴ തന്നെ കളിക്കുന്നു, ആദ്യ സെഷനിൽ എറിഞ്ഞത് വെറും 4 ഓവർ..

ഗാബയിൽ മഴ തന്നെ കളിക്കുന്നു, ആദ്യ സെഷനിൽ എറിഞ്ഞത് വെറും 4 ഓവർ..
Pic credit:X

ഗാബയിൽ മഴ തന്നെ കളിക്കുന്നു, ആദ്യ സെഷനിൽ എറിഞ്ഞത് വെറും 4 ഓവർ..

അഞ്ചാം ദിവസം ആദ്യ സെഷനും പതിവ് രീതി തന്നെ.മഴ ഗാബയിൽ തകർക്കുന്നു. മഴക്ക് ഒപ്പം ഇടിവെട്ട് കൂടി എത്തി. ഇതോട് കൂടി ആദ്യ സെഷൻ അവസാനിച്ചു.

252/9 എന്നാ നിലയിലാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ ആകാശ് ദീപിനും ബുമ്രക്കും ഒരുപാട് നേരം പിടിച്ചു നിൽക്കാനായില്ല. ഹെഡിന്റെ പന്തിൽ ക്യാരി ആകാശ് ദീപിനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. ഇന്ത്യ 260 റൺസിന് ഓൾ ഔട്ടായി.

ആകാശ് ദീപ് 31 റൺസ് എടുത്തു.ബുമ്ര 10 റൺസുമായി പുറത്താവാതെ നിന്നു.ഓസ്ട്രേലിയക്ക് വേണ്ടി നായകൻ കമ്മിൻസ് നാല് വിക്കറ്റ് സ്വന്തമാക്കി.തുടർന്ന് പതിവ് വിരുന്നു കാരൻ ഗാബയിലെത്തി.

നിലവിൽ 185 റൺസിന്റെ ലീഡുണ്ട് ഓസ്ട്രേലിയക്ക്. അത് കൊണ്ട് തന്നെ മത്സരം സമനിലയിലേക്ക് നീങ്ങാനാണ് നിലവിൽ സാധ്യത.മഴ കനക്കുമെന്ന് തന്നെയാണ് നിലവിലെ റിപ്പോർട്ട്‌. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.