അട്ടിമറികളുടെ തമ്പുരാക്കന്മാരുടെ ലോകകപ്പ് ചരിത്രം - അയർലാൻഡും ലോകക്കപ്പും

അട്ടിമറികളുടെ തമ്പുരാക്കന്മാരുടെ ലോകകപ്പ് ചരിത്രം - അയർലാൻഡും ലോകക്കപ്പും
(Pic credit:Espncricinfo )

ലോകക്കപ്പ് പത്തു ടീമുകളായി ചുരുക്കിയതോടെ അസോസിയറ്റ് ടീമുകൾക്ക് ലോകക്കപ്പ് യോഗ്യത ലഭിക്കുന്നത് വളരെ പ്രയാസകരമായിരിക്കുകയാണ്.പക്ഷെ ഈ വരുന്ന ലോകക്കപ്പിന് യോഗ്യത നേടി നെതർലാൻഡ്സ് അസോസിയേറ്റ് ടീമുകൾ ചില്ലറക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

എന്നാൽ നിലവിൽ ടെസ്റ്റ്‌ യോഗ്യത ലഭിച്ചിട്ടുണ്ടെങ്കിലും പല വമ്പൻ ടീമുകളെയും ലോകക്കപ്പിൽ അട്ടിമറിച്ച ടീമാണ് അയർലാൻഡ് .ലോകകപ്പ് ചരിത്രത്തിൽ എന്നും രേഖപെടുത്തിയിട്ടുള്ള വമ്പൻ അട്ടിമറികളാണ് അയർലാൻഡ് നടത്തിയിരുന്നത്.2007 ൽ പാകിസ്ഥാനെയും 2011 ൽ ഇംഗ്ലണ്ടിനെയും 2015 ൽ വെസ്റ്റ് ഇൻഡീസിനെയുമാണ് ക്രിക്കറ്റിൽ അത്ര വലിയ മേൽവിലാസമില്ലാത്ത ഈ കുഞ്ഞു രാജ്യം തകർത്തു വിട്ടത്.

പാകിസ്ഥാനെതിരെ കിടിലൻ ബൗളിംഗ് പ്രകടനമായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും 300+ റൺസ് എന്നാ കൂറ്റൻ വിജയം ലക്ഷ്യം മറികടന്നാണ് അയർലാൻഡ് ചരിത്രം രചിച്ചത്.2007 മുതൽ 2015 വരെ മൂന്നു ലോകകപ്പുകളിലായി 7 വിജയമാണ് അവർ സ്വന്തമാക്കിട്ടുള്ളത്.

ലോകക്കപ്പിലെ കന്നി അങ്കത്തിൽ സിമ്പാവെയുമായി ടൈ.തൊട്ട് അടുത്ത മത്സരത്തിൽ ശക്തരായ പാകിസ്ഥാൻ,ബോയ്ഡ് റാങ്കിന് മുന്നിൽ നയിച്ച ബൌളിംഗ് നിരയിൽ പാകിസ്ഥാൻ ഇതിഹാസ ബാറ്റർമാർ 132 റൺസുമായി തിരകേ ഡഗ് ഔട്ടിലേക്ക് മടങ്ങി.പാകിസ്ഥാൻ തിരിച്ചു അടിച്ചുവെങ്കിലും നീൽ ഒ ബ്രയന്റെ ശാന്തവും സമന്വയവുമായ ഇന്നിങ്സിന് ഒടുവിൽ അയർലാൻഡിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ വിജയം.ആദ്യ ലോകക്കപ്പിൽ തന്നെ മികച്ച പ്രകടനവുമായി സൂപ്പർ 8 ലെത്തിയ അയർലാൻഡ് ബംഗ്ലാദേശിനെയും കൂടി തോൽപിച്ചു നാട്ടിലേക്ക് തിരികെ മടങ്ങി.

2011 ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയ ടീമും അയർലാൻഡ് തന്നെയാണ്.ഇംഗ്ലണ്ടിന്റെ 328 റൺസ് 5 ന്ന് 111 എന്നാ നിലയിൽ നിന്ന് കെവിൻ ഒ ബ്രയന്റെ മികവിൽ വിജയിച്ചു കേറിയപ്പോൾ ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമായി നിന്ന കെവിൻ ഒ ബ്രയനെ തേടി തന്നെയായിരുന്നു കളിയിലെ താരവും എന്നാ പുരസ്കാരവും എത്തിയത്.

15 ലോകക്കപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ തന്നെ വീണ്ടും അട്ടിമറി. അട്ടിമറികളിൽ എന്നും മികവ് പുലർത്തിയ ഒ ബ്രയൻ സഹോദരന്മാരിൽ മുതിർന്നവനായ നീലിന്റെ ഊഴമായിരുന്നു ഈ തവണ.60 പന്തിൽ 79 റൺസുമായി നീൽ 92 റൺസ് നേടിയ സ്റ്റിർലിംഗിന് മികച്ച പിന്തുണ നൽകി .ഈ തവണ പിന്തുടർന്ന് എടുത്തത് വെസ്റ്റ് ഇൻഡീസിന്റെ 304 റൺസായിരുന്നു.

ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം കുറച്ചപ്പോൾ ഇത്തരത്തിലുള്ള അട്ടിമറികളാണ് നഷ്ടപെട്ട് കൊണ്ടിരിക്കുന്നതും.ലോകക്കപ്പിൽ 21 മത്സരങ്ങൾ കളിച്ച അയർലാൻഡ് 13 തോൽവിയും 7 വിജയവും ഒരു സമനിലയും സ്വന്തമാക്കിട്ടുണ്ട്.

15 days to go for world cup 

Join our whatsapp group