നിരാശക്ക് ഇടയിൽ ഓസ്ട്രേലിയ ടീമിന് ഒരു സന്തോഷ വാർത്ത..
ഓസ്ട്രേലിയ ആരാധകർക്ക് ഒടുവിൽ ഒരു സന്തോഷ വാർത്ത..
ചരിത്രത്തിൽ ഒരിക്കൽ പോലും ഓസ്ട്രേലിയ ആരാധകർ കണ്ടിട്ടില്ലാത്ത പ്രകടനമാണ് ഓസ്ട്രേലിയ ലോകക്കപ്പിൽ നടത്തുന്നത്. കഴിഞ്ഞ ലോകക്കപ്പ് മുതൽ തുടർച്ചയായി നാല് മത്സരങ്ങളിൽ തങ്ങളുടെ ലോകക്കപ്പ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയ തോൽവി രുചിച്ചിരിക്കുകയാണ്. ഈ ലോകക്കപ്പിൽ ഇത് വരെ ഓസ്ട്രേലിയക്ക് ഒരു വിജയം സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.
രണ്ട് മത്സരങ്ങളിലും 200 കടക്കാൻ പോലും ടീമിന് കഴിഞ്ഞിട്ടില്ല.ഫീൽഡിങ് വരെ മോശവുമാണ്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ട്രാവിസ് ഹെഡ് പരിക്ക് മാറി പരിശീലനം ആരംഭിച്ചു എന്നതാണ് ഈ വാർത്ത.
വ്യാഴാഴ്ച അദ്ദേഹം ഓസ്ട്രേലിയൻ ലോകക്കപ്പ് സ്‌ക്വാഡിന് ഒപ്പം ചേർന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ദക്ഷിണ ആഫ്രിക്ക ഏകദിന പര്യടനത്തിനിടയിൽ ഹെഡിന്റെ കൈ ഒടിയുകയായിരുന്നു. ഹെഡിന്റെ മടങ്ങു വരവ്വ് ഓസ്ട്രേലിയെ മികവിലേക്ക് ഉയർത്തുമോ എന്ന് കണ്ടറിയാം.