ചരിത്രം കുറിച്ച് ജെയ്‌സ്വാൽ, തകർക്കപെട്ടത് ഒരു പിടി റെക്കോർഡുകൾ..
ചരിത്രം കുറിച്ച് ജെയ്‌സ്വാൽ, തകർക്കപെട്ടത് ഒരു പിടി റെക്കോർഡുകൾ..
ചരിത്രം കുറിച്ച് ജെയ്‌സ്വാൽ, തകർക്കപെട്ടത് ഒരു പിടി റെക്കോർഡുകൾ..
യഷ്സ്‌വി ജയ്സ്വാൾ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അയാളിൽ സുരക്ഷിതമാണ്. ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നു സെഞ്ച്വറി അദ്ദേഹം കുറിച്ചു കഴിഞ്ഞു. അത് മൂന്നും 150 ൽ കൂടുതൽ റൺസിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അതിൽ രണ്ട് ഇന്നിങ്സിലും ഡബിൾ സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റിലാണ് അദ്ദേഹം തന്റെ രണ്ടാമത്തെ ടെസ്റ്റ് ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയത്.ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരമെന്ന നേട്ടം തന്റെ പേരിലാക്കി എഴുതി ചേർക്കാൻ ജയ്‌സ്വാലിന് കഴിഞ്ഞു. അൻഡേഴ്സണിനെ ഹാട്ട്രിക്ക് സിക്സ് അടിച്ചാണ് അദ്ദേഹം ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.നവ്ജോത് സിംഗ് സിദ്ധു 1994 ൽ ശ്രീലങ്കക്കെതിരെ 8 സിക്സാണ് ചരിത്രത്തിലേക്ക് ജയ്‌സ്വാൽ പിന്തള്ളിയത്.
മാത്രമല്ല ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡും ജയ്‌സ്വാൽ സ്വന്തം പേരിലാക്കി.1996 ൽ സിമ്പാവേക്കെതിരെ വസീം അക്രം കുറിച്ച റെക്കോർഡിന് ഒപ്പം നിലവിൽ ജയ്സ്വാലും സ്ഥാനം പിടിച്ചിരിക്കുകയാണ്.അന്ന് വസീം 12 സിക്സാണ് അടിച്ചു കൂട്ടിയത്. ഇന്ന് ജയ്സ്വാലും 12 സിക്സാണ് അടിച്ചു കൂട്ടിയത് .
മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. തന്റെ ആദ്യത്തെ മൂന്നു ടെസ്റ്റ് സെഞ്ച്വറികൾ 150 റൺസിലേക്ക് എത്തിച്ച ആദ്യത്തെ ഇന്ത്യൻ താരമാണ് ജയ്‌സ്വാൽ.
Converting their first 'N' hundreds into 150-plus scores
in Tests:
4 - Graeme Smith
3-Javed Miandad
3 - Brian Lara
3 - Andrew Jones.
3 - Matthew Sinclaira
3- Mahela Jayawardene
3 - Yashasvi Jaiswal
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ജയ്‌സ്വാൽ സ്വന്തമാക്കി.
Most sixes in a Test series:
20* - Jaiswal v ENG, 2024
19 - Rohit v SA, 2019
15 - Shimron Hetmyer v BAN, 2018
15 - Ben Stokes v AUS, 2023