അശ്വിന്റെ പിന്മാറ്റം, കാരണം ഇതാണ്, അശ്വിൻ പകരം മറ്റൊരു താരത്തെ ഇന്ത്യക്ക് ടീമിൽ ഉൾപെടുത്താൻ കഴിയുവോ?

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യത്തെ ഇന്നിങ്സിൽ ഇന്ത്യ 445 റൺസിന് ഓൾ ഔട്ടായി.ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്നാ നിലയിലാണ്. സെഞ്ച്വറിയുമായി ഡക്കറ്റ് ക്രീസിലുണ്ട്.

എന്നാൽ ഈ ടെസ്റ്റിന്റെ ബാക്കി ദിവസങ്ങളിൽ അശ്വിൻ ഇല്ലാതെയാവും ഇന്ത്യ കളിക്കുക. സീരീസിലെ ബാക്കി മത്സരങ്ങളിലും അശ്വിൻ കളിക്കില്ലെന്നാണ് സൂചനകൾ. വ്യക്തിപരമായ കാര്യങ്ങളലാണ് അശ്വിൻ പിന്മാറിയത് എന്നാണ് റിപ്പോർട്ട്‌. അദ്ദേഹത്തിന്റെ അമ്മ ആശുപത്രിയിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

അശ്വിൻ പകരം നിലവിലെ നിയമങ്ങൾ പ്രകാരം ഇന്ത്യക്ക് മറ്റൊരു താരത്തെ പ്ലെയിങ് ഇലവണിൽ ഉൾപെടുത്താൻ കഴിയില്ല. അശ്വിൻ പകരം ഫീൽഡ് ചെയ്യാൻ മാത്രം ഒരു താരത്തെ ഉൾപ്പെടത്താം. കൺകഷൻ സബ്സ്റ്റിട്ടൊ അല്ലെങ്കിൽ കോവിഡ് ബാധിച്ചാൽ മാത്രമേ മറ്റൊരു താരത്തെ പ്ലെയിങ് ഇലവണിൽ ഉൾപെടുത്താൻ കഴിയുകയൊള്ളുവെന്നാണ് നിലവിലെ നിയമം. അശ്വിൻ ഈ രണ്ട് കാരണങ്ങൾ കൊണ്ടുമല്ല ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നത് കൊണ്ട് ഇന്ത്യക്ക് മറ്റൊരു താരത്തെ പ്ലെയിങ് ഇലവണിലേക്ക് അനുവദനീയമല്ല.

ഇതിനടയിൽ ഇന്നലെ അശ്വിൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ 500 വിക്കറ്റുകൾ നേടുകയും ചെയ്തു. ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളേറാണ് അദ്ദേഹം.ടെസ്റ്റുകളുടെയും ബോളുകളുടെയും അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 500 ടെസ്റ്റ്‌ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അശ്വിൻ. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

Join our whatsapp group