താൻ അല്ല കോഹ്ലിയേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സൗരവ് ഗാംഗുലി..
താൻ അല്ല കോഹ്ലിയേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സൗരവ് ഗാംഗുലി..
താൻ അല്ല കോഹ്ലിയേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സൗരവ് ഗാംഗുലി..
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോഹ്ലി. ലിമിറ്റഡ് ഓവറിലും മികച്ച രീതിയിൽ തന്നെയാണ് കോഹ്ലി ടീമിനെ നയിച്ചത്. എന്നാൽ ട്വന്റി ട്വന്റി ടീമിന്റെ നായക സ്ഥാനം കോഹ്ലി രാജിവെച്ചു. തുടർന്ന് ഏകദിന നായക സ്ഥാനവും ടെസ്റ്റ് നായക സ്ഥാനവും അദ്ദേഹത്തിൽ നിന്ന് തിരകെ എടുക്കപെട്ടു.
ഇതെല്ലാം നടക്കുമ്പോൾ സൗരവ് ഗാംഗുലിയായിരുന്നു ബി സി സി ഐ പ്രസിഡന്റ്.ഈ ഒരു സാഹചര്യത്തിൽ കോഹ്ലിയേ ഒഴിവാക്കിയത് ഗാംഗുലിയാണെന്ന് ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ ഗാംഗുലി തന്നെ ഇതിന് വ്യക്തത വരുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ദാദഗിരി അൺലിമിറ്റഡ് സീസൺ 10 എന്നാ ഷോയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
"ഞാൻ അല്ല വിരാടിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇത് താൻ ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്.അദ്ദേഹത്തിന്റെ t20 നയിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് താൻ പറഞ്ഞു വൈറ്റ് ബോൾ നായക സ്ഥാനം രാജി വെക്കാൻ. റെഡ് ബോളിലും വൈറ്റ് ബോളിലും ഇന്ത്യക്ക് രണ്ട് നായകന്മാർ വരട്ടെ എന്ന്".
വിരാട് കോഹ്ലിക്ക് ശേഷം രോഹിത് ശർമയാണ് ഇന്ത്യയുടെ മൂന്നു ഫോർമാറ്റിലെയും നായകനായത്.ഇന്ത്യയുടെ അടുത്ത പരമ്പര ഡിസംബർ 10 ന്നാണ് ആരംഭിക്കുന്നത്.ദക്ഷിണ ആഫ്രിക്കക്കെതിരെയാണ് ഈ പരമ്പര.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.