ജോൺസന്റെ മാനസിക നിലയെ ചോദ്യം ചെയ്തു ജോർജ് ബെയ്‌ലി, ശക്‌തമായ മറുപടി നൽകി ജോൺസൻ, ഓസ്ട്രേലിയിൽ വാക്ക് പോര് കനക്കുന്നു.
ജോൺസന്റെ മാനസിക നിലയെ ചോദ്യം ചെയ്തു ജോർജ് ബെയ്‌ലി, ശക്‌തമായ മറുപടി നൽകി ജോൺസൻ, ഓസ്ട്രേലിയിൽ വാക്ക് പോര് കനക്കുന്നു.
ഓസ്ട്രേലിയിൽ വാക്ക് പോര് കനക്കുന്നു.വീണ്ടും വാർണറിനെതിരെ ജോൺസൻ. ഒപ്പം ചീഫ് സെലക്ട്ർ ജോർജ് ബെയ്‌ലിയെയും ലക്ഷ്യം വെക്കുന്നു. ..
ജോൺസൻ വാർണറിനെ പറ്റി വെസ്റ്റ് ഓസ്ട്രേലിയ എന്നാ മാധ്യമത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനത്തിൽ വാർണറിനെ പറ്റി ഇങ്ങനെ പരാമർശിച്ചിരുന്നു.
"എന്തിനാണ് ഡേവിഡ് വാർണറിന് വിരമിക്കൽ പരമ്പര എന്ന് ആരെങ്കിലും എന്നോട് പറഞ്ഞു തരാമോ.പ്രതിസന്ധിയിൽ ബാറ്റ് ചെയ്യുന്ന ഒരു ഓപ്പനർക്ക് എന്തിനാണ് വിരമിക്കൽ ദിവസം.ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നാണക്കേട് നൽകിയവൻ എന്തിനാണ് നായക പരിവേഷം.".
തുടർന്ന് ഉസ്മാൻ ഖവാജയും ചീഫ് സെലക്ട്ർ ജോർജ് ബെയ്‌ലിയും വാർണറിനെ പ്രതിരോധിച്ചു രംഗത്ത് വന്നിരുന്നു.ഖവാജടെ വാക്കുകൾ ഇങ്ങനെ..
ആരും പെർഫെക്ട് അല്ല. ജോൺസനും പെർഫെക്ട് അല്ല. ഞാനും പെർഫെക്ട് അല്ല.സ്റ്റീവ് സ്മിത്തും പെർഫെക്ട് അല്ല.വാർണറും പെർഫെക്ട് അല്ല.ഇവർ എല്ലാവരും ഗെയിന്റെ വളർച്ചക്ക് വേണ്ടി കളിച്ചവരാണ്. സാൻഡ് പേപ്പർ ഇൻസിഡന്റിൽ പെട്ടവർ എല്ലാം ഹീറോ അല്ലെന്നുള്ള പരാമർശത്തെ ഞാൻ അംഗീകരിക്കില്ല.".
ജോൺസൻ എത്രയും പെട്ടെന്ന് ok ആവട്ടെ എന്നാണ് ബെയ്‌ലി പറഞ്ഞു വെക്കുന്നത്.ഇപ്പോൾ ജോൺസൻ ഇതിനെല്ലാം എതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ദി മിച്ചൽ ജോൺസൻ ക്രിക്കറ്റ് ഷോ എന്നാ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ജോൺസന്റെ വാക്കുകളിലേക്ക്.
"എല്ലാത്തിന്റേയും തുടക്കം മാസങ്ങൾക്ക് മുന്നേയുള്ള ഒരു ലേഖനത്തിൽ നിന്നാണ്. അന്ന് വാർണറിന്റെ ഫോം താൻ ചോദ്യം ചെയ്തിരുന്നു. ശേഷം വളരെ മോശം രീതിയിൽ വാർണർ തനിക്ക് ഒരു ടെക്സ്റ്റ് അയച്ചു. തികച്ചും വ്യക്തിപരമായത് കൊണ്ട് അത് താൻ ഇവിടെ പറയുന്നില്ല.
ഇത് അയച്ചപ്പോൾ താൻ അവനെ വിളിച്ചു.എന്നാൽ കിട്ടിയില്ല.വിരമിച്ചതിന് ശേഷവും എല്ലാവർക്കും തന്നെ സമീപിക്കാം എന്ന് താൻ പറഞ്ഞിട്ടുള്ളതാണ്.മീഡിയയിൽ ഞാൻ എഴുതുന്നത് നിങ്ങൾക് ഇഷ്ടമായില്ലെങ്കിൽ നേരിട്ട് എന്നോട് വന്നു പറയാവുന്നതുമാണ്.ഈ ഒരു പോയിന്റ് വരെ ഇത് ഒരു വ്യക്തിപരമായ കാര്യമല്ല.ആ ആർട്ടിക്കിളിൽ താൻ ആരാധകരോട് സാൻഡ് പേപ്പർ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ഡേവിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനെ പറ്റി എന്നോട് ചോദിക്കുക എന്നും കൂട്ടിച്ചേർത്തു.
വെസ്റ്റേൺ ഓസ്ട്രേലിയ താരം ലാൻസ് മൊറിസിന് വർക്ക് ലോഡ് ഉണ്ടെന്ന് പറഞ്ഞു ഷെഫീൽഡ് ഷിൽഡ് ഗെയ്മിൽ നിന്ന് വിശ്രമം നൽകിയതിന് എതിരെ പ്രതികരിച്ചു ജോൺസൻ ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനത്തെ തുടർന്ന് രാത്രി ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി അദ്ദേഹത്തിന് മെസ്സേജ് അയക്കുകയുണ്ടായി. ഇതിനെപറ്റി ജോൺസൻ പ്രതികരിച്ചത് ഇങ്ങനെ..
ലാൻസ് മൊറിസ് ലേഖനം എഴുതിയതിന് ശേഷം അദ്ദേഹം എനിക്ക് ഒരു ടെക്സ്റ്റ് അയക്കുകയുണ്ടായി.അത് ഒരു അനുനയ മെസ്സേജായിരുന്നു. രാവിലെ അത് കണ്ടപ്പോൾ തന്നെ താൻ നിരാശപെട്ടു.
ബെയ്‌ലി ജോൺസന്റെ മാനസിക നില ചോദ്യം ചെയ്തതിനെ പറ്റിയുള്ള പ്രസ്താവനയിൽ ജോൺസൻ പറയുന്നത് ഇങ്ങനെ.
എനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുന്നത് തീർത്തും അദ്ദേഹത്തിന് എന്നോടുള്ള അറപ്പുളവാക്കുകയാണ്.താൻ എന്ത് പറഞ്ഞിട്ടുണ്ടോ അത് കൃത്യമായ ബോധത്തോടെ തന്നെ പറഞ്ഞതാണ്.തനിക്ക് ഒരു കുഴപ്പവുമില്ല. അത് തനിക്ക് എല്ലാരോടും അറിയിക്കുകയും വേണം.താൻ തന്നെ ശ്രദ്ധിക്കാൻ വേണ്ടി എഴുതനത് അല്ല. ഇത് എല്ലാം തന്റെ അഭിപ്രായമാണെന്നും ജോൺസൻ കൂട്ടിച്ചേർത്തു.