പാകിസ്ഥാൻ പുതുയുഗം, ഷഹീന്റെ ഉപനായകനെയും പ്രഖ്യാപിച്ചു..
പാകിസ്ഥാൻ പുതുയുഗം, ഷഹീന്റെ ഉപനായകനെയും പ്രഖ്യാപിച്ചു..
പാകിസ്ഥാൻ പുതുയുഗം, ഷഹീന്റെ ഉപനായകനെയും പ്രഖ്യാപിച്ചു..
പാകിസ്ഥാനെ മൂന്നു ഫോർമാറ്റിലും നയിച്ചിരുന്നത് ബാബർ അസമായിരുന്നു.എന്നാൽ കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ ബാബർ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. മാത്രമല്ല ലോകക്കപ്പിൽ പാകിസ്ഥാൻ സെമിയിലുമെത്തിയില്ല. ഈ ഒരു സാഹചര്യത്തിൽ ബാബർ മൂന്നു ഫോർമാറ്റിലെയും നായകസ്ഥാനം ഒഴിഞ്ഞിരുന്നു.
മാത്രമല്ല ലോകക്കപ്പിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയിരുന്നു. സെലെക്ഷൻ പാനൽ മുഴുവൻ പിരിച്ചു വിട്ടു. പുതിയ പരിശീലകനെത്തി. പുതിയ നായകന്മാരുമെത്തി.
ടെസ്റ്റിൽ ഷാൻ മസൂദ് നായക സ്ഥാനമേറ്റ് എടുത്തു. ഏകദിനത്തിലെ നായകനെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി ട്വന്റിയിൽ ഷഹീനെയാണ് നായകനായി പ്രഖ്യാപിച്ചത്.ഇപ്പോൾ ഷഹീന്റെ ഉപനായകനെ കൂടി പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
റിസ്വാനാണ് ഉപനായകൻ.ജനുവരി 12 ന്ന് തുടങ്ങുന്ന അഞ്ചു മത്സര ട്വന്റി ട്വന്റി പരമ്പരയിലാണ് ഷഹീൻ ആദ്യമായി പാകിസ്ഥാൻ നായകനാവുന്നത്. ന്യൂസിലാൻഡാണ് പാകിസ്ഥാന്റെ എതിരാളികൾ. പാകിസ്ഥാന്റെ ഈ തീരുമാനത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്!!.