സഞ്ജു ഗോൾഡൻ ഡക്ക്, അസാമിനോട് തോറ്റു കേരളം പുറത്ത്..
സഞ്ജു ഗോൾഡൻ ഡക്ക്, കേരളത്തിന് തോൽവി.
സായിദ് മുഷ്ത്ഖ് അലി ട്രോഫി സെമി ഫൈനലിലേക്ക് യോഗ്യത നേടാതെ കേരളം. ക്വാർട്ടർ ഫൈനലിൽ അസ്സാമിനോട് തോൽവി രുചിച്ചത് 6 വിക്കറ്റിനായിരുന്നു.
159 റൺസ് പിന്തുടരാൻ ഇറങ്ങിയ അസാമിന് ആദ്യ ഓവറിൽ തന്നെ ഓപ്പനർ ഡെനിഷ് ദാസിനെ നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ സുമിത് ഗാടിഖാനോക്കർ കേരളത്തിന്റെ കയ്യിൽ നിന്ന് മത്സരം അകറ്റി കൊണ്ട് പോവുകയായിരുന്നു.75 റൺസ് നേടിയ ഗാടിഖാനോക്കറാണ് തന്നെയാണ് അസം ടോപ് സ്കോർർ.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരുവേള 5 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്നാ നിലയിൽ നിന്ന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് സ്വന്തമാക്കാൻ കേരളത്തിന് കഴിഞ്ഞു.ഫിഫ്റ്റി സ്വന്തമാക്കിയ അബ്ദുൽ ബാസിതും സൽമാൻ നിസാറുമാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.