സഞ്ജുവിന്റെ കിടിലൻ ഫിനിഷിൽ പോണ്ടിച്ചേരിയേ 6 വിക്കറ്റിന് തോൽപിച്ചു കേരള..
സഞ്ജുവിന്റെ കിടിലൻ ഫിനിഷിൽ പോണ്ടിച്ചേരിയേ 6 വിക്കറ്റിന് തോൽപിച്ചു കേരള..
സഞ്ജുവിന്റെ കിടിലൻ ഫിനിഷിൽ പോണ്ടിച്ചേരിയേ 6 വിക്കറ്റിന് തോൽപിച്ചു കേരള..
വിജയ ഹസാരെ ട്രോഫിയിൽ വിജയ കുതിപ് തുടർന്ന് കേരള.6 വിക്കറ്റിനാണ് കേരളത്തിന്റെ വിജയം.പോണ്ടിച്ചേരിയായിരുന്നു എതിരാളികൾ.181 പന്തുകൾ ബാക്കി നിൽക്കേയാണ് കേരളത്തിന്റെ വിജയം.
ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ബൗളേർമാർ പന്ത് എറിഞ്ഞു.116 റൺസിന് പോണ്ടിച്ചേരിയേ കേരള ബൗളേർമാർ എറിഞ്ഞിട്ടു.അഖിലും സിജോമോനും മൂന്നു വിക്കറ്റ് വീതം നേടി.
117 റൺസ് പിന്തുടരാൻ ഇറങ്ങിയ കേരള മികച്ച രീതിയിൽ തന്നെ തുടങ്ങി.സച്ചിൻ ബേബിയും സഞ്ജു സാംസൺ പുറത്താവാതെ നിന്നു. സഞ്ജു തകർത്ത് അടിച്ചു.13 പന്തിൽ 35 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.
കേരളത്തിന്റെ അഞ്ചാമത്തെ വിജയവുമായിരുന്നു. ഗ്രൂപ്പിൽ 18 പോയിന്റുമായി കേരള രണ്ടാം സ്ഥാനത്താണ്.എല്ലാ മത്സരങ്ങളും ജയിച്ച മുംബൈയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.20 പോയിന്റാണ് മുംബൈക്ക് നിലവിലുള്ളത്.