സായിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് ജേതാക്കൾ
സായിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് ജേതാക്കൾ
സായിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് ജേതാക്കൾ. ഫൈനലിൽ ബറോഡയേ തോല്പിച്ചത് 20 റൺസിന്
224 റൺസ് പിന്തുടരാൻ ഇറങ്ങിയ ബറോഡക്ക് തുടക്കത്തിൽ തന്നെ ജ്യോതിസ്നിൽ സിങ്ങിന് നഷ്ടമായി.തുടർന്ന് മറ്റൊരു ഓപ്പനർ രത്വാ ആഞ്ഞടിക്കുകയായിരുന്നു.രത്വവാ ഔട്ട് ആയതോടെ നായകൻ കൃനാൽ പാന്ധ്യയും അഭിമന്യുസിംഗ് രാജ്പുത്തും
വിഷ്ണു സോളങ്കി എല്ലാം കൂറ്റൻ അടികൾ തുടർന്നു.എന്നാൽ അർഷദീപ് സിങ്ങിന്റെ കൃത്യമായ വിക്കറ്റുകൾ ബറോഡയേ പിന്നോട്ട് അടിച്ചു.ഒടുവിൽ 20 റൺസ് അകലെ ബറോഡ വീണു.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് സ്വന്തമാക്കി. ആദ്യത്തെ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായിയെങ്കിലും അൻമോൾപ്രീത് സിങ്ങിന്റെ സെഞ്ച്വറി മികവിലാണ് പഞ്ചാബ് 223 ൽ എത്തിയത്.നേഹൽ വദേര ഫിഫ്റ്റിയും സ്വന്തമാക്കി.സായിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ സെഞ്ച്വറി സ്വന്തമാക്കിയ ആദ്യത്തെ താരമാണ് അൻമോൾപ്രീത് സിംഗ്.