ക്രിക്കറ്റ് രാജാവിനെ റെക്കോർഡുകൾ ഇങ്ങനെ പിന്തുടർന്ന് കൊണ്ടേയിരിക്കും..
3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്നാ നിലയിൽ നിന്ന് രാഹുലിന് ഒപ്പം നിന്ന് ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിച്ച 85 റൺസിന് ഇടയിൽ കോഹ്ലി സ്വന്തമാക്കിയ ചരിത്ര നേട്ടങ്ങൾ ഇതാ.
വീണ്ടും വീണ്ടും റെക്കോർഡുകൾ മറികടന്നു ക്രിക്കറ്റിന്റെ രാജാവ്. ഈ തവണ മറികടന്നത് ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കറിനെ.കൂടാതെ മറ്റു അനേകം നേട്ടങ്ങൾ കൂടി അദ്ദേഹം സ്വന്തമാക്കി. എന്തൊക്കെയാണ് ആ നേട്ടങ്ങളെന്ന് പരിശോധിക്കാം.
ഇന്ത്യക്ക് വേണ്ടി ഐ സി സി യുടെ വൈറ്റ് ബോൾ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ റൺസ് എന്നതാണ് ആദ്യത്തെ നേട്ടം.സച്ചിന്റെ 2719 റൺസാണ് പഴങ്കഥയായത്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ നോൺ ഓപ്പനർ എന്നതാണ് അടുത്ത നേട്ടം.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി മൂന്നാമത്തെ പൊസിഷനിൽ ഇറങ്ങി 11000 റൺസ് നേടിയ ഒരേ ഒരു താരമെന്നതാണ് അടുത്തത്.ഏകദിന ട്വന്റി ട്വന്റി ലോകക്കപ്പുകൾ ഒരുമിച്ചു എടുത്താൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ നോൺ ഓപ്പനർ എന്നതാണ് അടുത്തത്.ഏകദിനത്തിൽ റൺസ് പിന്തുടർന്ന് വിജയിച്ച മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് അങ്ങനെ പോവുന്നു നേട്ടങ്ങൾ..