പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഹാർദിക് ഇനി മുംബൈ ഇന്ത്യൻസ് നായകൻ..
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഹാർദിക് ഇനി മുംബൈ ഇന്ത്യൻസ് നായകൻ..
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഹാർദിക് ഇനി മുംബൈ ഇന്ത്യൻസ് നായകൻ..
മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ യുഗം അവസാനിച്ചു.മുംബൈ ഇന്ത്യൻസിന് കിരീടങ്ങൾ സമ്മാനിച്ച രോഹിത് എന്നാ നായകൻ ഇനിയില്ല. അടുത്ത സീസൺ മുതൽ ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസ് നായകനായി നിയമിതനായി. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്
ഈ ട്രേഡ് വിൻഡോയിൽ ഒരുപാട് ട്വിസ്റ്റുകൾക്ക് ശേഷമാണ് ഹാർദിക് മുംബൈയിലേക്ക് തിരകെ എത്തിയത്. ഗുജറാത് ടൈറ്റാൻസിന്റെ നായക സ്ഥാനം ഉപേക്ഷിച്ചു ഹാർദിക് തിരകെ എത്തണമെങ്കിൽ തീർച്ചയായും ഹാർദിക്കിന് നായക സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും എന്ന് ഉറപ്പായിരുന്നു.എന്നാൽ ഈ സീസണിൽ തന്നെ ഹാർദിക് നായകനാവുമെന്ന് കരുതിയില്ല.
ഗുജറാത് ടൈറ്റാൻസിനെ ഗംഭീരമായ രീതിയിൽ തന്നെയാണ് ഹാർദിക് നയിച്ചത്. നായകനായി രണ്ട് ഫൈനലുകളിലേക്ക് ഗുജറാത്തിനെ നയിക്കാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നു. ഇതിൽ ഒരു കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല ആ ഫൈനലിലെ മാൻ ഓഫ് ദി മാച്ചും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇത് കൊണ്ട് എല്ലാം തന്നെ രോഹിത്തിന്റെ ലെഗസി പിന്തുടരാൻ എന്ത് കൊണ്ടും യോഗ്യൻ ഹാർദിക് തന്നെയാണ്. രോഹിത്തിന് കീഴിൽ നാല് ഐ പി എൽ കിരീടം സ്വന്തമാക്കാനും ഹാർദിക്കിന് കഴിഞ്ഞിട്ടുണ്ട്. ഈ മികവ് ക്യാപ്റ്റൻ എന്നാ നിലയിലും മുംബൈ ഇന്ത്യൻസിൽ അദ്ദേഹം തുടരേണ്ടതുണ്ട്. അദ്ദേഹത്തിന് അത് സാധിക്കട്ടെ.