ഹർഷിത് റാണക്ക് പിഴ ചുമത്തി ഐ പി എൽ..
ഹർഷിത് റാണക്ക് പിഴ ചുമത്തി ഐ പി എൽ..
ഹർഷിത് റാണക്ക് പിഴ ചുമത്തി ഐ പി എൽ..
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിലെ താരമായിരുന്നു ഹർഷിത് റാണ. ഹൈദരാബാദിനെതിരെ അവസാന ഓവറിൽ 13 റൺസാണ് അദ്ദേഹം പ്രതിരോധിച്ചത്. ആദ്യ ബോളിൽ സിക്സ് വഴങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ്. ക്ലാസ്സൻ അടക്കുമുള്ളവരുടെ വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു.
എന്നാൽ ഓരോ വിക്കറ്റിലും മതിമറന്നു ആഘോഷിക്കുന്ന ഹർഷിത് റാണയെയാണ് കണ്ടത്. അത് കൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഈ താരത്തിന്റെ പെരുമാറ്റത്തിൽ അസംതൃപ്തി ഉണ്ടായിരുന്നു. ഇപ്പോൾ ഐ പി എല്ലിനും ഇതേ അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഐ പി എൽ അദ്ദേഹത്തിന്റെ മേൽ പിഴ ചുമത്തിയിരിക്കുകയാണ്.
ഐ പി എല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചുവെന്ന് പേരിലാണ് അദ്ദേഹത്തിന് പിഴ ചുമത്തിയിരിക്കുന്നത്.മാച്ച് ഫീയുടെ 60% ആണ് പിഴ. എന്താണ് നിങ്ങളുടെ അഭിപ്രായം.