ഭക്ഷണം കഴിക്കാതെയാണ് ഞങ്ങൾ ആ ലോകകപ്പ് സെമി വിജയിച്ചത് - സച്ചിന്റെ ലോകക്കപ്പ് ഓർമ്മകൾ..

ഭക്ഷണം കഴിക്കാതെയാണ് ഞങ്ങൾ ആ ലോകകപ്പ് സെമി വിജയിച്ചത് - സച്ചിന്റെ ലോകക്കപ്പ് ഓർമ്മകൾ..
(Pic credit :Twitter )

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് എന്നും യുദ്ധ സമാനമായ അന്തരീക്ഷമാണ്. ലോകക്കപ്പിൽ കൂടിയാണ് മത്സരമെങ്കിലും വികാരങ്ങൾക്ക് അതീതമായിരിക്കും ഓരോ പോരാട്ടങ്ങളും. ഇന്ത്യയും പാകിസ്ഥാനും ഏഴു ലോകക്കപ്പ് മത്സരങ്ങളിൽ ഇത് വരെ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഇന്ത്യ തന്നെയാണ് വിജയിച്ചത്.

ഇതിൽ ഏഴിൽ മൂന്നു മത്സരത്തിലെ താരം സച്ചിനായിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരത്തിന് ഇടയിൽ കമന്ററി പറയുന്ന സച്ചിൻ പഴയ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഓർത്തുയെടുക്കുയാണ്.2011 ലോകകപ്പിനെ പറ്റിയാണ് സച്ചിൻ പറഞ്ഞു തുടങ്ങുന്നത്.

മോഹാലിയിലായിരുന്നു അന്നത്തെ മത്സരം. രണ്ട് രാജ്യങ്ങളുടെ പ്രധാന മന്ത്രിയും ആ മത്സരം കാണാൻ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ നല്ല സുരക്ഷയായിരുന്നു മത്സരത്തിന്. മത്സരത്തിന് മുന്നേയുള്ള ഭക്ഷണം തങ്ങൾക്ക് അന്ന് ഒരുപാട് വൈകിയിട്ടും എത്തുന്നില്ല.

പല താരങ്ങളും ഭക്ഷണത്തെ പറ്റി ആകുലരായി. ഞാൻ അവരോടായി പറഞ്ഞു ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾ ഭക്ഷണം കഴിച്ചോ ഇല്ലയോ എന്ന് ഒരു ജനതയും അനേഷിക്കില്ല. അവർക്ക് വേണ്ടത് വിജയമാണ് അത് നിങ്ങൾ ഇന്ന് നൽകണം.

ശേഷം മത്സരം ഇന്ത്യ വിജയിച്ചതും ഫൈനലിലേക്ക് മുന്നേറിയത് ലോക കിരീടം നേടിയതുമെല്ലാം ചരിത്രം.

Join our whatsapp group