ഓർക്കുന്നുണ്ടോ! ഷമിയുടെ ആ ക്ലാസിക്കൽ ബൗളിംഗ് പ്രകടനം.

ഓർക്കുന്നുണ്ടോ! ഷമിയുടെ ആ ക്ലാസിക്കൽ ബൗളിംഗ് പ്രകടനം.
(Pic credit:Espncricinfo )

ഇന്ത്യ - അഫ്ഗാനിസ്ഥാൻ, ലോകക്കപ്പിൽ ഒരേ ഒരു തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. എങ്കിലും ലോകക്കപ്പിലെ ക്ലാസിക്കൽ മത്സരമായി തന്നെയാണ് അത് രേഖപെടുത്തിരിക്കുന്നതും.പറഞ്ഞു വരുന്നത് സൗത്തപ്റ്റണിലെ ഒരു പകലിനെ പറ്റിയാണ്.

കൃത്യമായി പറഞ്ഞാൽ 2019 ജൂൺ 22, ലോകക്കപ്പിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയേ ലോകക്കപ്പിൽ മേൽവിലാസങ്ങൾ അത്രമേൽ ഇല്ലാത്ത അഫ്ഗാനിസ്ഥാൻ വിറപ്പിക്കുകയാണ്.225 റൺസ് പിന്തുടരാൻ ഇറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 16 റൺസ്.

മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.അഫ്ഗാൻ പ്രതീക്ഷകൾ മുഴുവൻ ചുമലിലേറ്റി മുഹമ്മദ് നബി ക്രീസിലുണ്ട്. ഷമിയുടെ ആദ്യ ബോൾ ലോങ്ങ്‌ ഓൺ ബൗണ്ടറി നേടി കൊണ്ട് നബി അഫ്ഗാന്റെ പ്രതീക്ഷകൾക്ക് ചിറക് നൽകി കൊണ്ടിരുന്നു.

എന്നാൽ താൻ തന്നെയാണ് ഹീറോ എന്ന് ക്രിക്കറ്റ്‌ ലോകത്തിന് ഷമി കാണിച്ചു കൊടുത്ത നാല് പന്തുകളാണ് 

പിന്നീട് അങ്ങോട്ട് കണ്ടത്.ഓവറിലെ രണ്ടാമത്തെ ബോൾ ഡോട്ട്, അടുത്ത പന്ത് വീണ്ടും യോർക്കറിന് ശ്രമിക്കുന്നു. എന്നാൽ ഹാർദിക്കിന്റെ കയ്യിൽ നബി ഒതുങ്ങുന്നു.അടുത്ത രണ്ട് പന്തുകളും കുറ്റി തെറിപ്പിച്ചു കൊണ്ട് ലോകക്കപ്പിൽ ഹാട്ട്രിക്ക് കൂടി സ്വന്തമാക്കി കൊണ്ട് ഷമി ഇന്ത്യക്ക് 11 റൺസിന്റെ എന്നും ഓർത്തിരിക്കാൻ കഴിയുന്ന വിജയം സ്വന്തമാക്കി കൊടുക്കുന്നു.

Join our whatsapp group