ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ബാബറിനെ മറികടക്കാനാവാതെ ഗിൽ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിന്റെ ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിങ് പുറത്ത്. ബാബറിനെ എത്തി പിടിക്കാനാകാതെ ഗിൽ. ഒന്നാം സ്ഥാനത്ത് തന്നെ തുടർന്ന് പാകിസ്ഥാൻ നായകൻ.
ഗില്ലിന് നിലവിൽ 818 പോയിന്റാണ് ഒള്ളത്. ബാബറിന് 836 ഉം. ഗില്ലിനെ കൂടാതെ രോഹിത് ശർമയും വിരാട് കോഹ്ലിയും ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യം പത്തിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ ആറാം സ്ഥാനത്തും വിരാട് കോഹ്ലി എട്ടാം സ്ഥാനതുമാണ്.
അടുത്ത ലോകക്കപ്പ് മത്സരങ്ങളിൽ ബാബർ ഫോമിലേക്ക് എത്താതെയും ഗിൽ മികവിലേക്ക് ഉയരുകയും ചെയ്താൽ ഒന്നാം സ്ഥാനം ഗില്ലിന് കരസ്തമാക്കാം. ലോകക്കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ്.