ഇന്ത്യൻ ആരാധകർക്കെതിരെ ഒടുവിൽ ഔദ്യോഗിക പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്..
ഐ സി സി ക്ക് ഔദ്യോഗിക പരാതി കൊടുത്തു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്...
ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷം വിവാദങ്ങൾ കത്തുകയാണ്.ഇന്ത്യൻ കാണികളുടെ ഗാലറിയിലെ മുദ്രവാക്യങ്ങളുമെല്ലാം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ വല്ലാതെ പ്രോകിപ്പിച്ചിരിക്കുകയാണ്.പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ ഇതിനെതിരെ ശക്തമായ രംഗത്ത് വന്നിരുന്നു.
ഇത് ഐ സി സി നടത്തുന്ന ഇവന്റ് അല്ല ബി സി സി ഐ നടത്തുന്ന ഇവന്റ് ആണെന്നും അദ്ദേഹം കളിയാക്കിയിരുന്നു.പാകിസ്ഥാൻ ഗാനങ്ങൾ ഒന്നും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.ഐ സി സി യുടെ വിവേചന വിരുദ്ധം നിയമം സെക്ഷൻ 11 പ്രകാരമാണ് പാകിസ്ഥാൻ പരാതി അയച്ചിരിക്കുന്നത്.
പാകിസ്ഥാൻ മാധ്യമ പ്രവർത്തകരുടെ വിസക്ക് കാലതാമസം നടത്തിയതിനും ഐ സി സി ക്കെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാതി അയച്ചത്.