പുതു തലമുറ കണ്ട ഏറ്റവും മികച്ച ലോകക്കപ്പ്. അതായിരുന്നു 2015 ലെ ലോകകപ്പ്
പുതു തലമുറ കണ്ട ഏറ്റവും മികച്ച ലോകക്കപ്പ് 2015 ലേതായിരുന്നു. ടെലികാസ്റ് ക്വാളിറ്റി കൊണ്ട് മികച്ച മത്സരങ്ങൾ കൊണ്ടും ഒരിക്കലും ക്രിക്കറ്റ് ആരാധകർ ഈ ലോകക്കപ്പ് മറക്കാൻ ഇടയില്ല.14 ടീമുകളാണ് 15 ലെ ലോകക്കപ്പിനെത്തിയത്. അഫ്ഗാനിസ്ഥാനായിരുന്നു പുതുമുഖങ്ങൾ.
ഈ ലോകക്കപ്പിൽ ഐ സി സി ആദ്യം നിശ്ചയിച്ചത് 10 ടെസ്റ്റ് രാജ്യങ്ങളെ മാത്രം പങ്ക് എടുപ്പിക്കാനാണ്. എന്നാൽ അസോസിയേറ്റ് രാജ്യങ്ങളുടെ നിരന്തരമായ വിമർശനം ഏറ്റതിനാൽ 11 ലോകക്കപ്പിലെ ഫോർമാറ്റിലേക്ക് തന്നെ ഐ സി സി തിരകെ പോവുകയായിരുന്നു.ഏഴു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകൾ, ആദ്യത്തെ നാല് സ്ഥാനക്കാർ ക്വാർട്ടറിലേക്ക്.
ആതിഥേയരായ ന്യൂസിലാൻഡിനും ഓസ്ട്രേലിയക്ക് ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്,സ്കോട്ട്ലാൻഡ്,അഫ്ഗാനിസ്ഥാൻ എന്നിവർ എ ഗ്രൂപ്പിൽ. ബി ഗ്രൂപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം ദക്ഷിണ ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അയർലാൻഡ്, സിമ്പാവേ, യൂ. എ. ഈ എന്നിവർ.ആദ്യത്തെ റൗണ്ട് സംഭവബഹുലമായിരുന്നു.
മക്കല്ലത്തിന്റെ വെടിക്കെട്ട് തുടക്കവും., ബോൾട്ടിന്റെ സ്റ്റാർക്കിന്റെയും സ്വിങ്ങിങ് ഡെലിവറികളും ആദ്യ റൗണ്ടിന്റെ മാറ്റു കൂട്ടി.സംഗകാര എന്നാ ഇതിഹാസത്തിന്റെ തുടർച്ചയായി നാല് സെഞ്ച്വറികളും അഫ്ഗാനെ കൂട്ടകുരുതി ചെയ്ത ഓസ്ട്രേലിയെയും, സ്വിങ്ങും കൊണ്ടും പേസ് കൊണ്ടും സ്റ്റാർക്കും ബോൾട്ടും മത്സരിച്ച എറിഞ്ഞ ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച മത്സരത്തിന് ഒടുവിൽ കെയ്ൻ വില്യസന്റെ ശാന്തതയിൽ പിറന്ന വിജയ സിക്സും ആദ്യ റൗണ്ട് സംഭവ ബഹുലമാക്കി.
ലോകക്കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നിൽ സ്കോട്ട്ലാന്റിനെ ഒരു വിക്കറ്റിന് തോൽപിച്ച അഫ്ഗാനിസ്ഥാനും തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ഇംഗ്ലണ്ടുമെല്ലാം എ ഗ്രൂപ്പിന്റെ മറ്റു പ്രത്യേകതകളായിരുന്നു.
ഷമി - ഉമേഷ് - മോഹിത്ത് ത്രയത്തിൽ മുന്നേറി ഗ്രൂപ്പ് സ്റ്റേജിലെ എല്ലാം മത്സരങ്ങൾ വിജയിച്ച ഇന്ത്യയും, ഡി വില്ലേഴ്സിന്റെ അമാനുഷികതയും, പാകിസ്ഥാന്റെ അപ്രവചനീതമായ പ്രകടനങ്ങളും, അയർലാൻഡ് വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചതുമെല്ലാം ബി ഗ്രൂപ്പിനെയും മനോഹരമാക്കി.സിമ്പാവേ ക്കെതിരെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയ ക്രിസ് ഗെയ്ലും ഗെയ്ലിന് ഒപ്പം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്വന്തമാക്കിയ സാമൂവൽസും ആദ്യ റൗണ്ടിന് മറ്റു പ്രത്യേകതകളാണ്.
എല്ലാം മത്സരങ്ങൾ വിജയിച്ചു എ ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡും ബി ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ന്യൂസിലാൻഡിനോട് മാത്രം തോൽവി രുചിച്ച ഓസ്ട്രേലിയെയും, സംഗക്കാരയുടെ ചുമലിലേറി ശ്രീലങ്കയും, ഏവരെയും ഞെട്ടിച്ചു കൊണ്ട് ബംഗ്ലാദേശും എ ഗ്രൂപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും, വെസ്റ്റ് ഇൻഡീസുമാണ് ഇന്ത്യക്ക് ഒപ്പം ബി ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടിയ മറ്റു ടീമുകൾ.നെറ്റ് റൺ റേറ്റിന്റെ മികവിൽ മാത്രമാണ് അയർലാന്റിനെ മറികടന്നു വെസ്റ്റ് ഇൻഡീസ് ക്വാർട്ടറിലേക്ക് മുന്നേറിയത്.
ആദ്യത്തെ ക്വാർട്ടർ ഫൈനൽ ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിൽ. സംഗക്കാരയുടെ സെഞ്ച്വറി കുതിപ് ദക്ഷിണ ആഫ്രിക്കക്ക് മുന്നിൽ അവസാനിച്ചു. ഹാട്ട്രിക്ക് സ്വന്തമാക്കിയ ഡ്യൂമിനി ശ്രീലങ്കയേ തകർത്തു. ദക്ഷിണ ആഫ്രിക്ക ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ലോകക്കപ്പ് നോക്ക്ഔട്ട് മത്സരം വിജയിച്ചു കൊണ്ട് സെമിയിലേക്ക്. സംഗകാരയും മഹേലയും ഏകദിന ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതും ഇതേ മത്സരത്തിൽ തന്നെയാണ്.
രണ്ടാം ക്വാർട്ടർ ഫൈനലിൽ രോഹിത് ശർമയുടെ മികവിൽ ബംഗ്ലാദേശിന്റെ കുതിപ് അവസാനിച്ചു.രോഹിത് ശർമയേ ഒരു ഫുൾ ടോസ്സിൽ ഔട്ടാക്കിയതും തുടർന്ന് അത് നോ ബോൾ വിധിക്കപ്പെട്ടതും അന്നത്തെ ഐ സി സി പ്രസിഡന്റ് മുസ്‌തഫ കമൽ പരസ്യമായി അമ്പയറുമാർ പക്ഷവാദം കാണിക്കുകയും ചെയ്ത എന്ന് അഭിപ്രായപെട്ടതോടെ വിവാദം കത്തുകയുണ്ടായി.
മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ വഹാബ് റിയാസും ഓസ്ട്രേലിയ ബാറ്റർമാരും തമ്മിലായിരുന്നു. വഹാബ് നേടി കൊടുത്ത വിക്കറ്റ് അവസരങ്ങൾ പാകിസ്ഥാൻ ഫീൽഡർമാർ പാഴാക്കിയതോടെ ഓസ്ട്രേലിയ സെമിയിലേക്ക് കുതിച്ചു. ഗുപ്റ്റിലിന്റെ ഡബിൾ സെഞ്ച്വറി വെസ്റ്റ് ഇൻഡീസിനെയും ലോകക്കപ്പിൽ നിന്ന് പുറത്താക്കി.
ആദ്യ സെമി ഫൈനൽ ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ്. ഒരിക്കൽ കൂടി മഴ ദക്ഷിണ ആഫ്രിക്കക്ക് മുന്നിൽ വില്ലനായി അവതരിച്ചു. തങ്ങളുടെ പൗരൻ ഗ്രാന്റ് എല്ലിയോറ്റ് തങ്ങളെ നാട്ടിലേക്ക് പറഞ്ഞു വിട്ടത് ഡി വില്ലിക്കും കൂട്ടുകാർക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കണ്ണീനീരോടെ ഡി വില്ലിയും കൂട്ടരും മടങ്ങിയത് ഇന്നും ലോകക്കപ്പിലെ സങ്കടകരമായ കാഴ്ചയാണ്.
രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയേ ഇന്ത്യയുടെ അപരാജിത കുതിപ്പും അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തായിരുന്നു കളിയിലെ താരം. ഫൈനൽ തീർത്തും ഏകപക്ഷീയമായിരുന്നു. സ്റ്റാർക്കിന്റെ യോർക്കറിൽ മക്കല്ലം അവസാനിച്ചതോടെ കിവിസിന്റെ ലോകക്കപ്പ് പ്രതീക്ഷകൾ അവിടെ അസ്തമിക്കുകയാണ്.ഫോക്നറിന്റെ മികവിൽ ഓസ്ട്രേലിയക്ക് അഞ്ചാം ലോകകിരീടം.
2015 ലോകക്കപ്പ് പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകക്കപ്പായിരുന്നു.ശ്രീലങ്കയേ ഒരു പതിറ്റാണ്ട് കാലം തോളിലേറ്റിയ സംഗക്കാരയും മഹേലയും പാകിസ്ഥാന്റെ ഇതിഹാസമായിരുന്ന ഷാഹിദ് ആഫ്രിദിയും മിസ്ബയും ലോകകിരീടം നേടി കൊണ്ട് മൈക്കിൾ ക്ലാർക്കും ഏകദിനത്തിനോട് വിടപറഞ്ഞു.വെട്ടോറിയുടെയും മക്കല്ലത്തിന്റെയും അവസാന ലോകക്കപ്പായിരുന്നു ഇത്.
5 days to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )